Stories

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ മൂക്കുത്തി ധരിച്ചാല്‍ എന്ത് സംഭവിക്കും

വിവാഹിതരായ സ്ത്രീകൾ അണിയാൻ പാടില്ലേ? മൂക്കുത്തിയുടെ ചരിത്രം മൂക്ക് തുളച്ച് അണിയുന്ന ആഭരണമാണ് മൂക്കുത്തി.സ്വർണ്ണം വെള്ളി ചെമ്പ് മുതലായ ലോഹങ്ങളിലോ കൊമ്പിലോ പണിയുന്ന ഈ ആഭരണം പുരാതനകാലം മുതൽക്കേ ഉള്ള സ്ത്രീകളുടെ ഒരു പ്രധാന ആഭരണമാണ്. ഹൈന്ദവ ക്രൈസ്‌തവ ഗ്രന്ഥങ്ങളിൽ ഈ ആഭരണത്തെക്കു റിച്ച് പരാമർശമുണ്ട്.ഇന്ത്യ പാകിസ്ഥാൻ നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും പല രാജ്യങ്ങളിലെ ഗോത്രവർഗ്ഗ സമൂഹങ്ങളിലും മൂക്കുത്തി സമ്പ്രദായമുണ്ട്. പാരമ്പര്യമല്ലാതെ ലോകത്തിലെ മിക്ക ഭാഗങ്ങളിലും ഒരു സൗന്ദര്യ അലങ്കാര വസ്തു എന്ന നിലയിൽ മൂക്കുത്തി ഉപയോഗിച്ച് പോരുന്നുണ്ട്. മൂക്കുത്തി മൂക്ക് കുത്താതെതന്നെ കമ്പി വളച്ച് പശ തേച്ച് ഒട്ടിച്ചുവെക്കുന്ന രീതിയിലും ഇത് കാണുന്നു.ട്രാൻസ്ജെൻഡേഴ്സും ചെറിയൊരു ശതമാനം പുരുഷന്മാരിലും മൂക്കുത്തി അണിയുന്ന ശീലം കണ്ടുവരുന്നുണ്ട്. ഒറ്റ മൂക്കിലും മൂക്കിന്റെ പാലത്തിനു ചുവടെ രണ്ടു നാസാദ്വാരങ്ങളിലും തൂങ്ങി നിൽക്കുന്ന രീതിയിലും മൂക്കുത്തിയു ണ്ട്. ഭാരതത്തിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങളിലെല്ലാംതന്നെ മൂക്കുത്തി ഒരു പ്രധാനഘടകമാണ്.

4000 വർഷങ്ങൾക്കു മുമ്പുള്ള രേഖകളിൽ മധ്യേഷ്യയിൽ ആണ് ഈ സമ്പ്രദായം ആരംഭിച്ചത് എന്നും പിന്നീട് 1500 വർഷങ്ങളോടെ ഇന്ത്യൻ ഉപഭൂഖണ്ഡപ്രദേശത്തേക്ക് ജനങ്ങൾ കൂടിയേറിയതോടെ മൂക്കുത്തി ഇന്ത്യയിലും പൂർവ്വ ഏഷ്യയിലും വ്യാപിച്ചു എന്നും പറയപ്പെടുന്നു. ഹൈന്ദവഗ്രന്ഥങ്ങളിലെ ദേവന്മാരിൽ ഒട്ടുമിക്കവർക്കും മൂക്കുത്തി ഉണ്ട്. ക്ഷേത്ര വിഗ്രഹങ്ങളിലെ ദേവിമാർക്കും മൂക്കുത്തി ഉണ്ട്. ദേവിമാരുടെ ധ്യാനങ്ങളിൽ മൂക്കുത്തിയെ കുറിച്ചുള്ള വർണനകൾ ധാരാളമുണ്ട്. ഖജുരാഹോ ശില്പങ്ങളിൽ മൂക്കുത്തി ധരിച്ച സ്ത്രീകളെ കാണാവുന്നതാണ്. മൂക്കുത്തിയെ കുറിച്ച് ബൈബിളും പ്രതിപാദിക്കുന്നുണ്ട്. ഉൽപ്പത്തി പുസ്തകത്തിൽ അബ്രഹാമിന്റെ പുത്രനായ യിസ്സഹാക്കിന്റെ ഭാവി വധു ഷാങ് എന്ന് ഒരു ആഭരണം നൽകിയതായി പറയപ്പെടുന്നു. ഹീബ്രുവിൽ ഈ ആഭരണത്തിന് മൂക്കുത്തി എന്ന് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.മൂക്കിന് ഇടതുവശത്തായി മൂക്കുത്തി ധരിക്കുന്നത് പ്രസവം എളുപ്പമാവാൻ ഉപകരിക്കുമെന്ന് പറയപ്പെടുന്നു. ദ്രാവിഡ സംസ്കാരത്തിൽ ഭൂമിദേവിയുടെ പ്രതീകമായ പാർവതി യോടുള്ള ആദരവായും മൂക്കുത്തിയെ കണക്കാക്കുന്നു.ദക്ഷിണേന്ത്യൻ വിവാഹവേളയിൽ നവവധു കോക്ക് നവവധു കോക എന്ന് പേരുള്ള ആഭരണം ധരിക്കാറുണ്ട്. മൂക്കുത്തിയും അതിൽ നിന്നു തുടങ്ങി തലയുടെ ഒരു വശത്തേക്കു അതായത് ചെവിയുടെ പുറകിലേക്ക് നീളുന്ന ഒരു ചെയിനും ഉൾപ്പെടുന്നതാണിത്.

മരണാനന്തര ക്രിയയുടെ ചെലവിന് ചില സമുദായക്കാർ കരുതിവച്ചിരിക്കുന്ന ഒരു ധനം കൂടിയാണ് ഈ മൂക്കുത്തി. ഒമ്പത് പത്ത് നൂറ്റാണ്ടുകളിൽ സ്ത്രീകളുടെ വൈവാഹിക ചിഹ്നമായിരുന്നു മൂക്കുത്തി.ഇതിനെ പല ഇന്ത്യൻ ഭാഷകളിലും നദ് എന്നറിയപ്പെടുന്നു. സാമ്പത്തികസ്ഥിതി സൂചിപ്പിക്കുന്നതിനും ഈ മൂക്കുത്തികൾ ധരിച്ചിരുന്നു.രാജ്ഞിമാർ മന്ത്രി രാജ്ഞിമാർ ധനികരായ സ്ത്രീകൾ ഇവർ രത്നക്കല്ലുകൾ, മുത്തുകൾ, പവിഴങ്ങൾ രത്നക്കല്ലുകൾ എന്നിവ പതിപ്പിച്ച മൂക്കുത്തികൾ ഉപയോഗിച്ചു. എന്നാൽ മറ്റുള്ളവർ വെള്ളി കൊണ്ടുണ്ടാക്കിയ മൂക്കുത്തി ആയിരുന്നു ഉപയോഗിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി ജനപ്രിയമായ ഈ ആഭരണം പതിനേഴ് പതിനെട്ട് നൂറ്റാണ്ടോടുകൂടി കരയാമ്പൂ ആണി മുളള് മുതലായവ ഉപയോഗിച്ച് വൈവിധ്യമായ തരത്തിൽ ഉപയോഗിച്ച് തുടങ്ങി. ഇന്നത്തെ രീതിയിലുള്ള മൂക്കുത്തികൾ ഇരുപതാംനൂറ്റാണ്ടോടുകൂടിയാണ് പ്രചാരത്തിലായത്.

Comment here