News

നിങ്ങള്‍ എ ടി എമ്മില്‍ നിന്നും കാശ് എടുക്കാറുണ്ടോ എങ്കില്‍ ഇതറിയണം ഇല്ലെങ്കില്‍ പണം നഷ്ട്ടപ്പെടും

എല്ലാവരും അവരുടെ പണം സൂക്ഷിക്കുന്നത് ബാങ്കിലാണ് നമ്മുടെ വീടുകളില്‍ പണം സൂക്ഷികുന്നതിനേക്കാള്‍ ഏറ്റവും നല്ലത് ബാങ്കില്‍ സൂക്ഷിക്കുന്നത് തന്നെയാണ് ഇങ്ങനെയുള്ളവര്‍ക്ക് വളരെ നല്ല ഒരു അറിവ് പകര്‍ന്നു കൊടുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാവരും തീര്‍ച്ചയായും ഈ കാര്യം അറിഞ്ഞിരിക്കണം. ഇന്ന് നിലവില്‍ എല്ലാവരും പണം എടുക്കാന്‍ പോകുന്നത് എ ടി എമ്മിലാണ് ആവശ്യം വരുമ്പോള്‍ മാത്രം എ ടി എമ്മില്‍ പോയാല്‍ മതി പണം കയ്യില്‍ വെക്കുക എന്ന ബുദ്ധിമുട്ട് നമുക്ക് ഇതുമൂലം കുറയുന്നു. എന്നാല്‍ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോകുന്ന ഭൂരിഭാഗം ആളുകളും മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് നമ്മുടെ നാട്ടില്‍ പല മേഖലകളിലും ഇങ്ങനെ സംഭവം നടന്നിട്ടുണ്ട് അറിയാത്തവര്‍ എപ്പോഴും ഈ കാര്യം ഓര്‍ക്കുക എ ടി എമ്മില്‍ കയറുമ്പോള്‍ പരാമവധി ശ്രദ്ധിക്കുക എന്തെന്നാല്‍ എടിഎം മെഷീന്‍ എല്ലായിപ്പോഴും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നില്ല നിങ്ങള്‍ തന്നെ ശ്രദ്ധിച്ചു കാണും നല്ല തിരക്കുള്ള സെന്‍റെര്‍ ആണെങ്കില്‍ മെഷീന്‍ വളരെ സ്ലോ ആയിരിക്കും.

ഇവിടെയാണ്‌ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മെഷീന്‍ തരുന്ന വിവരങ്ങള്‍ അനുസരിച്ച് നമ്മുടെ വിവരങ്ങള്‍ എല്ലാം കൊടുത്തു കഴിഞ്ഞാല്‍ പണം ലഭിക്കാന്‍ അല്‍പം കഴിയും ചില മെഷീനുകള്‍ മാത്രമാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ഈ സമയത്ത് ചിലപ്പോള്‍ മറ്റൊരാള്‍ കടന്നു വന്നേക്കാം അവര്‍ പറയുന്നത് ബാങ്ക് ഓഫീസര്‍ എന്നായിരിക്കും അല്ലെങ്കില്‍ പറയുന്നത് നിങ്ങള്‍ക്ക് പണം ലഭിക്കുന്നില്ലേ എങ്കില്‍ ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്നായിരിക്കും ഈ സമയത്ത് നിങ്ങള്‍ പിന്മാറിയാല്‍ അയാള്‍ക്ക്‌ ലഭിക്കുന്നത് നിങ്ങളുടെ പണം തന്നെ ആയിരിക്കും ഇത് പറയുമ്പോള്‍ പലര്‍ക്കും സംശയം ഉണ്ടായിരിക്കാം കാര്‍ഡ്‌ എടുത്താല്‍ എല്ലാം കാന്‍സല്‍ ആകുമല്ലോ എന്ന് പക്ഷെ ഇന്ന് പല മെഷീനുകളും കാര്‍ഡ്‌ എടുത്ത ശേഷവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം എടിഎമ്മില്‍ നിങ്ങള്‍ മാത്രം പ്രവേശിക്കുക മറ്റൊന്ന് സഹായിക്കാം എന്ന് പറഞ്ഞു വരുന്ന അപരിചിതരെ ഒരിക്കലും അകത്തു കയറ്റാതിരികുക. പലരും ഇങ്ങനെയുള്ള അബദ്ധത്തില്‍ കുടുങ്ങി പോകുന്നുണ്ട് തീര്‍ച്ചയായും ഈ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക.

Comment here