Blog Section

മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തുനോക്കൂ കഴിച്ചാല്‍ കൊതി തീരില്ല

മീൻ പൊരിച്ചത് ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാവില്ല.മീൻ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയ ഡിഷ് ആണ് മീൻ പൊരിച്ചത് .മീൻ പൊരിച്ചത് എന്ന് കേൾക്കുമ്പോഴേ നമ്മൾ മലയാളികളുടെ വായിൽ വെള്ളമൂറും. എരിവും ഉപ്പും മസാലയും ഒക്കെ ചേർത്ത് ഒരു കഷ്ണം മീൻ പൊരിച്ചത് ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നുമില്ലാതെ തന്നെ വയറുനിറച്ച് ചോറ് കഴിക്കാം.കാണുമ്പോൾ അത്ര സിമ്പിളായി തോന്നുമെങ്കിലും മീന് വറുക്കുന്നത് അത്ര എളുപ്പമുള്ള പണിയൊന്നുമില്ല. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കരിഞ്ഞു പോകാനും സാധ്യതയുണ്ട്. മാത്രമല്ല ചില പൊടിക്കൈകൾ ഒക്കെ പ്രയോഗിക്കുകയാണ് എങ്കിൽ നല്ല രുചികരമായ മീന് വറുത്തത് സൂപ്പറായി നമുക്ക് തയ്യാറാക്കാം. കൂടാതെ സ്ഥിരം മസാല അല്ലാതെ കുറച്ചു ചേരുവകൾ കൂടി എക്സ്ട്രാ മസാല ചേർത്തുണ്ടാക്കുന്ന മീൻ വറുത്തതിന് രുചി വേറൊന്നു തന്നെയാണ്. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം.ചേരുവകൾ മീൻ അരക്കിലോ പെരിജീരകം ഒരു ടീസ്പൂൺ ചെറിയ ജീരകം മുക്കാൽ ടീസ്പൂൺ
വെളുത്തുള്ളി ഏഴ് അല്ലി ഇഞ്ചി ചെറിയ കഷണം കറിവേപ്പില രണ്ട് തണ്ട് മുളകുപൊടി രണ്ട് ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപൊടി കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് അരിപ്പൊടി ഒരു ടീസ്പൂൺ നാരങ്ങനിര് ഒരു ടീസ്പൂൺ തയ്യാറാക്കുന്ന വിധം പെരിജീരകം ചെറിയ ജീരകവും മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക.

ഇതിലേക്ക് അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും വേപ്പിലയും അല്പം വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. എടുക്കുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിക്കുകയാണെങ്കിൽ നല്ല പേസ്റ്റ് പരുവത്തിൽ അരഞ്ഞു കിട്ടും.ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് ഈ അരപ്പ് ഇടുക.ഇതിലേക്ക് മുളകുപൊടി കുരുമുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് അരിപ്പൊടി നാരങ്ങാനീര്,വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഈ മസാല നന്നായി മീനിലേക്ക് പിടിക്കുന്നതിനു വേണ്ടി30 മിനിറ്റ് മാറ്റി വെക്കുക.മസാല തേച്ച മീന്‍ 30 മിനിറ്റെങ്കിലും വെച്ച ശേഷം പാകം ചെയ്താൽ സ്വാദ് കൂടുകയും ഒപ്പം മീന്‍ കരിയാതിരിക്കുകയും ചെയ്യും.ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം ഇതിലേക്ക് കുറച്ച് കടുക് ഇട്ടുകൊടുക്കുക. ഓരോ മീനായി ചൂടായ എണ്ണയിലേക്ക് ഇടുക. ഒരു സൈഡ് നന്നായി മൊരിഞ്ഞതിനു ശേഷം മറിച്ചിടുക. കുറച്ചു കറിവേപ്പില കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇരുവശവും മൊരിഞ്ഞതിനു ശേഷം വാങ്ങി വെക്കുക.

രുചിയും മണവും ചേർന്ന നല്ല സ്പൈസിയായ മീൻ പൊരിച്ചത് റെഡിയായി.ഇനി തീൻ മേശയിൽ നാവിൽ വെള്ളമൂറുന്ന മീൻ ഫ്രൈ ചൂടോടെ വിളമ്പാം.മീന്‍ പാകം ചെയ്യുന്ന ചട്ടിയില്‍ എണ്ണ ഒഴിച്ച് അല്‍പ്പം കടുകോ കറിവേപ്പിലയോ ഇട്ട ശേഷം മീന്‍ പൊരിച്ചാല്‍ അടിയില്‍ പിടിക്കുകയോ പൊടിഞ്ഞുപോകുകയോ ഇല്ല.മാത്രമല്ല എണ്ണയില്‍ കോവയ്ക്ക മുറിച്ചിട്ട ശേഷം മീന്‍ വറുത്താൽ മീനിന്‍റെ സ്വാദും വര്‍ധിപ്പിക്കും.മീനിന് മസാല ഒരുക്കുന്ന കൂട്ടത്തിൽ അൽ‌പം നാരങ്ങാ നീരുകൂടി ചേർത്താൽ മീൻ കരിയാതിരിക്കാൻ ഇത് സഹായിക്കും.അതെസമയം മസാല പുരട്ടി ഫ്രിഡ്ജിലാണ് വെക്കുന്നതെങ്കിൽ എളുപ്പം മീനില്‍ എരിവും പുളിയും ഉപ്പുമൊക്കെ പിടിക്കും.കൂടാതെ മീന്‍ പൊടിയാതെ കിട്ടുകയും ചെയ്യും.

Comment here