കുട്ടികള്‍ അച്ഛനും അമ്മയ്ക്കും അവര്‍ തിരിച്ചു കുട്ടികള്‍ക്കും സമ്മാനങ്ങള്‍ കൊടുക്കുന്നത് പതിവാണ് എന്തെങ്കിലും വിശേഷ ദിവസം വന്നാല്‍ ഇങ്ങനെയൊരു ചടങ്ങ് എല്ലാ നാട്ടിലും ഉള്ളതാണ് അതൊരു സന്തോഷ നിമിഷം തന്നെ ആയിരിക്കും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പലരും തിരഞ്ഞെടുക്കാറുള്ളത് വളരെ വ്യത്യസ്ഥമായ കാര്യങ്ങള്‍ ആയിരിക്കും അവര്‍ കൊടുക്കുന്നത് വാങ്ങുന്നവര്‍ എന്നും ഓര്‍ത്തിരിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമേ അപ്പോള്‍ അവരുടെ മനസ്സില്‍ കാണൂ. അങ്ങനെയൊരു വ്യത്യസ്ഥമായ സര്‍പ്രൈസ് ആണ് അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടി കുട്ടികള്‍ ഒരുക്കിയത് സ്വന്തം മാതാപിതാക്കളുടെ വിവാഹ നിമിഷങ്ങള്‍ അതുപോലെ തന്നെ പകര്‍ത്തിയാണ് ഏവരെയും ഇവര്‍ ആശ്ചര്യപ്പെടുത്തിയത് തൊണ്ണൂറുകളില്‍ ആ വിവാഹം നടന്നത് എങ്ങിനെ ആയിരുന്നോ അതുപോലെ തന്നെ വേഷങ്ങളും അവരുടെ മാതാപിതാക്കളുടെ ഭാവങ്ങളും ഈ മക്കള്‍ പകര്‍ത്തി വെച്ചു അവരുടെ കുടുംബങ്ങള്‍ മാത്രമേ ഇത് കാണൂ എന്ന അവരുടെ പ്രതീക്ഷ തെറ്റിച്ചു ആ കാഴ്ച കണ്ടത് കോടിക്കണക്കിനു ആളുകള്‍ ആയിരുന്നു. അത്രയും വര്‍ഷങ്ങള്‍ മുന്‍പ് നടന്ന ഒരു വിവാഹ ചടങ്ങ് ഇത്രയും ഗംഭീരമായി അവതരിപ്പിച്ച മക്കളെ അഭിനന്ദിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍ പരമാവധി അവര്‍ക്ക് ഇഷ്ട്ടപ്പെടുന്നത് തന്നെ തിരഞ്ഞെടുക്കുന്നവര്‍ പലരും ഇങ്ങനെയൊരു സംഭവം മനസ്സില്‍ പോലും കണ്ടുകാണില്ല.
എന്തായാലും ഇവരുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കാതെ പോകാന്‍ കഴിയില്ല. ഇന്നത്തെ കാലത്ത് സ്വന്തം മാതാപിതാക്കളെ പരിചരിക്കാത്ത കുട്ടികളുമുണ്ട് അവരെല്ലാം കാണണം മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിന് ഈ മക്കള്‍ അവര്‍ക്ക് കൊടുത്ത നല്ല നിമിഷങ്ങള്‍ എങ്ങിനെയാണെന്ന്. ഇന്ന് നമ്മള് കേള്‍ക്കുന്ന വാര്‍ത്തകള്‍ എല്ലാം തന്നെ ഒരിക്കലും സംഭാവിക്കരുതെന്നു മനസ്സില്‍ പറയുന്ന കാര്യങ്ങളാണ് സ്വന്തം വീട്ടില്‍ തന്നെ പരസ്പരം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുന്നു. മാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നത് എന്തുതന്നെ ആയാലും മക്കള്‍ അത് ചെയ്യണം അങ്ങനെയൊരു അവസ്ഥയില്‍ മാത്രമേ ആ വീട്ടില്‍ സന്തോഷം നിലനില്‍ക്കൂ. ഒരിക്കലും ഇങ്ങനെയൊന്നും ചെയ്തിട്ടില്ലാത്ത മക്കള്‍ തീര്‍ച്ചയായും അറിയുകയും കേള്‍ക്കുകയും വേണം ഈ മക്കള്‍ എന്തൊക്കെയാണ് അവര്‍ക്ക് വേണ്ടി ചെയ്തതെന്ന് എല്ലാവര്ക്കും തീര്‍ച്ചയായും ഇതൊരു പ്രചോധാനമാണ്.
Comment here