Blog Section

പഠിക്കാത്തവര്‍ക്കും ഇതുപോലെ ചുരിദാർ തൈക്കാം ഈസ്സിയായി

സ്ത്രീകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ. മലയാളികളുടെ പ്രിയപ്പെട്ട വസ്ത്രം സാരി ആണെങ്കിലും ഉപയോഗിക്കുന്നതിനുള്ള എളുപ്പം കൊണ്ട് ചുരിദാർ ആണ് ഇപ്പോൾ എല്ലാവരുടെയും ഇഷ്ട വസ്ത്രം. ടീനേജേഴ്സ് തുടങ്ങി പ്രായമായ സ്ത്രീകൾ വരെ ഇന്ന് ചുരിദാർ ഉപയോഗിക്കുന്നവരാണ്. എങ്ങനെയാണ് എളുപ്പത്തിലൊരു ചുരിദാർ ടോപ്പ് തയിച്ചെടുക്കുന്നത് എന്ന് നമുക്ക് നോക്കാം.ടോപ്പ് തയിക്കുന്നതിന് രണ്ട് മീറ്റർ തുണി ആണ് ആവശ്യം.തുണി അളവനുസരിച്ച് കട്ട് ചെയ്ത് എടുക്കണം.ചെസ്റ്റ് അളവ് 36 ഇഞ്ച് ആണ്. അതിന്‍റെ കാൽ ഭാഗം എടുത്ത് അതിനൊപ്പം നാല് ഇഞ്ച് എക്സ്ട്രാ ആഡ് ചെയ്ത് 13 ഇഞ്ച് അടയാളപ്പെടുത്തുക. ശേഷം കറക്റ്റ് 13 ഇഞ്ചിൽ തുണി കട്ട് ചെയ്ത് എടുക്കുക.ഇത്തരം രണ്ടു പീസ് കട്ട് ചെയ്ത് എടുക്കണം.രണ്ടു പീസും ഒരുമിച്ച് വെച്ച് അളവുകളൊക്കെ മാർക്ക് ചെയ്യുക. ഏറ്റവും മുകളിൽ ടേപ്പ് വെച്ച് എത്ര നീളമാണ് ടോപ്പിന് വേണ്ടത് അത്‌ അടയാളപ്പെടുത്തുക.അടുത്ത ഷോൾഡർ അടയാളപ്പെടുത്തണം. ഷോൾഡർ ടോട്ടൽ 14 ഇഞ്ച് ആണ് വേണ്ടതെങ്കിൽ 7 ഇഞ്ച് അടയാളപ്പെടുത്തുക. അതിനുശേഷം തുണിയുടെ മുകളിൽ നിന്ന് 6 ഇഞ്ച് കൈക്കുഴി അടയാളപ്പെടുത്തുക.ചെസ്റ്റ് അളവ് 9 ഇഞ്ച് മാർക്ക്‌ ചെയ്യുക.

അതിനുശേഷം കഴിക്കുഴി വരച്ചു കൊടുക്കുക.പിന്നീട് ഷേപ്പ് ലെങ്ങ്ത് 13ഇ ഞ്ച് മാർക്ക് ചെയ്തു കൊടുക്കണം.ഒപ്പം സ്ലിറ്റിന്റെ ലെങ്ത് കൂടി മാർക്ക് ചെയ്യുക.20 ഇഞ്ചാണ് സ്ലിറ്റ് ലെങ്ത്.ഷേപ്പ് വിഡ്ത് ഏഴിഞ്ചും മാർക്ക് ചെയ്യുക.സ്ലിറ്റ് വീതി 9 ഇഞ്ചും മാർക്ക് ചെയ്യുക. സ്ലിറ്റിന്‍റെ താഴത്തെ വീതി 11ഇഞ്ചു മാർക്ക് ചെയ്യുക അതിനുശേഷം നമ്മുടെ കറക്റ്റ് ബോഡി ഷേപ്പ് അടയാളപ്പെടുത്തുക. ഇത് കട്ട് ചെയ്ത് എടുക്കുക. ആദ്യം കൈക്കുഴി കട്ട് ചെയ്യുക.ശേഷം ബോഡി കട്ട് ചെയ്യുക. സ്ലിറ്റിന്‍റെ ഭാഗത്ത് കത്രിക എടുത്ത് ചെറുതായി കട്ട് ചെയ്തു കൊടുക്കുക.ഇനി ബാക്ക് നെക്കാണ് കട്ട് ചെയ്യേണ്ടത്. 3ഇഞ്ച് വീതിയും 3 ഇഞ്ച് നീളവും ആണ് ബാക്ക്‌ നെക്കിന്‍റെ അളവ്.ഈ അളവിൽ യു ഷേപ്പ് നെക്ക് കട്ട്‌ ചെയ്ത് എടുക്കുക. ഇനി സ്ലിവ് കട്ട്‌ ചെയ്യണം.16 ഇഞ്ച് നീളത്തിലും 10 ഇഞ്ച് വീതിയിലും സ്ലിവ് അടയാളപ്പെടുത്തുക.എന്നിട്ട് തുണി മടക്കി കട്ട് ചെയ്ത് എടക്കുക. രണ്ട് സ്ലിവും ഇതുപോലെ കട്ട് ചെയ്ത് എടുക്കണം.പിന്നീട് രണ്ടു തുണിയും ഒരുപോലെ വെക്കുക.കൈക്കുഴി കൂടി അടയാളപ്പെടുത്തിയ ശേഷം കട്ട് ചെയ്ത് എടുക്കുക.ശേഷം ബോട്ടത്തിന്‍റെ പീസിൽ നിന്ന് സ്ലിവിന് വെക്കാനും നെക്കിനും വേണ്ടി തുണി കട്ട് ചെയ്ത് എടുക്കുക.കട്ട് ചെയ്തു വച്ചിരിക്കുന്ന നെക്ക് പീസിന്റെ മൂന്നു വശങ്ങളും ഒന്ന് സ്റ്റിച്ചു ചെയ്ത് എടുക്കുക.

ശേഷം ഇത് നീളത്തിൽ രണ്ടായി മടക്കുക.ഇതിന്‍റെ സെന്ററിൽ മാർക്ക്‌ ചെയ്യുക. പിന്നെ ടോപ്പിന്‍റെ ഫ്രണ്ട് പാർട്ട്‌ എടുത്ത് അതിലും ഒന്ന് മാർക്ക്‌ ചെയ്യുക.ടോപ്പിന്‍റെ നല്ല വശം എടുത്ത് അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന നെക്ക് പീസ് രണ്ട് സെന്ററും ഒരുമിച്ച് വരുന്ന രിതിയിൽ വെക്കുക. ഈ രണ്ടു തുണിയും കൂടി മൊട്ടുസൂചി കൊണ്ട് കുത്തിവയ്ക്കുക.ശേഷം നെക്ക് പീസിന്‍റെ പറ്റെ വെച്ച് സ്റ്റിച്ച് ചെയ്തു കൊടുക്കുക.ഇനി ഇത് സെന്ററിൽ വെച്ച് കറക്റ്റായി ഒന്നു മടക്കി എടുക്കുക. ശേഷം മൂന്ന് ഇഞ്ച് നെക്ക് വീതി മാർക്ക് ചെയ്യുക. നീളം 5 ഇഞ്ച് മാർക്ക് ചെയ്യുക.ശേഷം ഒരു യൂ നെക്ക് വരച്ചു വെട്ടി എടുക്കുക. ടോപ് കട്ട് ചെയ്തപ്പോൾ ബാക്കി വന്ന പീസിൽ നിന്ന് രണ്ടു പീസ് കട്ട് ചെയ്ത് എടുക്കുക.ഈ രണ്ട് പീസും കൂടി ഒന്ന് ജോയിന്റ് ചെയ്ത് എടുക്കുക. ശേഷം ടോപ്പിന്‍റെ നല്ല വശവും ജോയിൻ ചെയ്ത് വെച്ചേക്കുന്ന തുണിയുടെ നല്ല വശവും വെച്ച് നെക്ക് സ്റ്റിച് ചെയ്ത് എടുക്കുക.പിന്നീട് സ്ലിവിന്റെ ഉൾവശം എടുക്കുക.ഓറഞ്ച് പീസിന്റെ നല്ല വശം സ്ലിവിന്‍റെ ഉൾവശത്ത് വെച്ചു കൊടുക്കുക. എന്നിട്ട് കാൽ ഇഞ്ചിൽ ഒന്ന് സ്റ്റിച് ചെയ്യുക.ശേഷം സ്ലിവിന്റെ നല്ല വശത്തേക് വെച്ച് ഒന്ന് സ്റ്റിച് ചെയ്യുക.അങ്ങനെ രണ്ട് ഭാഗവും സ്റ്റിച് ചെയ്യുക. അപ്പോ സ്ലിവിന്‍റെ ബോർഡർ ആയിട്ട് ഈ ഓറഞ്ച് തുണി വരും.രണ്ട് സ്ലിവും ഇതുപോലെ ചെയ്യുക. ഇനി ബാക്ക് നെക്കും ഷോൾഡറും സ്റ്റിച് ചെയ്യുക.ശേഷം സ്ലിറ്റും സ്റ്റിച് ചെയ്യുക.എത്രയും ചെയ്ത് കഴിഞ്ഞാൽ അടിപൊളി ചുരിദാർ ടോപ്പ് സ്റ്റിച് ചെയ്ത് കഴിയും.

Comment here