Stories

സലാല മരുഭൂമിയിലെ സ്വർഗതീരം

ഗൾഫിലെ 45 ഡിഗ്രി ചൂടിൽ നിന്നും സലാലയുടെ ഊഷ്മളതയിലേക്കു ഊളിയിട്ടിറങ്ങുമ്പോൾ കണ്ട കാഴ്ചകളെല്ലാം കാതോട് കാതോരം കേട്ട കഥകളെ അന്വർത്ഥമാക്കുന്നതായിരിന്നു മസ്‌ക്കറ്റിൽ നിന്നും ആയിരം കിലോമീറ്റർ അകലെയുള്ള സലാലയിലേക്ക് ദൈവത്തിന്റെ സ്വന്തം നാട് പറിച്ചു നട്ടതാണെന്നു പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി പരമാവില്ല. ഷാർജ എയർപോർട്ടിൽ നിന്നും നേരിട്ട് സലാലയിലേക്ക് ടിക്കറ്റ് എടുത്തതും ഈ ആയിരം കിലോമീറ്റർ യാത്ര ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പറഞ്ഞുറച്ചിരുന്നതുപോലെ സലാല എയർപോർട്ടിൽ ലാൻഡ് ചയ്തു Modern services ലേക്ക് വിളിച്ചപ്പോൾ ഗൈഡ് ഫോണെടുത്തു പറഞ്ഞു, ധൈര്യ മായി പുറത്തിറങ്ങിക്കോ ഞാൻ പുറത്തുണ്ട് നിങ്ങൾ ആദ്യം കാണുന്നത് എന്നെയായിരിക്കും.അധികം തിരക്കില്ലാത്ത ചെറിയ എയർപോർട് ആയതു കൊണ്ടാവാം അങ്ങിനെ പറയാൻ പുള്ളിക്കാരൻ ധൈര്യം കാണിച്ചത്.പിന്നീടങ്ങോട്ട് ഗൈഡ് ആയിരുന്നു താരം. മൂന്ന് ദിവസം ശരിക്കും മുപ്പതു മിനുട്ട് കൊണ്ട് തീർന്നത് പോലെ തോന്നി.സലാലയിൽ കാണാനുള്ള കാഴ്ച്ചകളെല്ലാം അദ്ദേഹം വളരെ ഭംഗിയായും വൃത്തിയായും കാണിച്ചു തന്നു തെങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളും നിറഞ്ഞ പച്ചപുതച്ച മലകളും കാണേണ്ട കാഴ്ചതന്നെയാണ്.എന്നാൽ സലാല അതിന്റെ സൗന്ദര്യത്തിന്റെ പൂർണതയിൽ എത്തുന്നത് ജൂലൈ ഓഗസ്റ് സെപ്റ്റംബർ മാസങ്ങളിലാണ്.പ്രകൃതിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ ചിത്രങ്ങൾ തന്നെ ധാരാളമാണ് സലാല എത്രമേൽ സുന്ദരിയാണെന്നറിയാൻ.

ഒരു വിളിപ്പാടകലെ അലങ്കാരികം ഇങ്ങനെയൊരു സ്വർഗ്ഗഭൂമിയുണ്ടായിട്ടു അവിടെയെത്താൻ 10 വർഷം വരെ കാത്തിരിക്കേണ്ടി വന്നല്ലോ എന്ന ദുഃഖത്തോടെയും കണ്ടാസ്വദിച്ച ചാരിതാർഥ്യത്തോടെയും തിരികെ യാത്രയാകുമ്പോൾ താമസവും വാഹനവും മാത്രമല്ല സലാലയുടെ എല്ലാ സ്പന്ദനങ്ങളും ഞങ്ങൾക്ക് വിവരിച്ചു തന്ന Modern Services നെ നന്ദിയോടെ സ്മരിക്കുന്നു.

Comment here