Stories

രണ്ടര സെന്ററില്‍ മനോഹരമായ ഇരുനില വീട് നിങ്ങള്‍ക്കും പണിയാം

രണ്ടര സെന്റിലാണ് 1300 സ്ക്വയർ ഫീറ്റ് ഉള്ള രണ്ടുനില വീട് പണിതിരിക്കുന്നത്. കണ്ടംപററി ശൈലിയിൽ ആണ് എലവഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീടിന്റെ മുൻ ഭാഗത്ത് നിന്ന് മുകളിലത്തെ നിലയിലേക്ക് സ്റ്റെയർകേസ് കൊടുത്തിട്ടുണ്ട്.വീടിനോട് ചേർന്ന് പ്രോട്ടീൻ ചെടികളും ഓർക്കിഡുകളും കൊണ്ട് മുൻഭാഗം അലങ്കരിച്ചിരിക്കുന്നു.വീടിന്റെ മുൻവശത്ത് രണ്ട് വാഹനങ്ങൾ കയറ്റി ഇടാൻ സൗകര്യമുള്ള കാർപോർച്ച് ഉണ്ട്. കാർപോർച്ച് സീലിംഗ് നിർമ്മിച്ചിരിക്കുന്നത് അലൂമിനിയം കോമ്പോസിറ്റ് പാനലും പോളികാർബണേറ്റ് ഷീറ്റും ഉപയോഗിച്ചാണ്.ഉപയോഗിച്ചാണ്.

ഗ്രാനൈറ്റും ടൈൽസും മിക്സ് ചെയ്ത് ഫ്ലോറിങ് ചെയ്തിരിക്കുന്നു. വരാന്തയുടെ അരികിലായി തടികൊണ്ടുള്ള ചെറിയ ഇരിപ്പിടവും അതിനു താഴെയായി ഫുട്വെയർ റാക്കും സജ്ജീകരിച്ചിട്ടുണ്ട്. വാതിലിന് ഫിംഗർ സിസ്റ്റം യൂസ് ചെയ്യുന്ന ലോക്ക് മെക്കാനിസം കൊടുത്തിട്ടുണ്ട്.

Comment here