Stories

നിങ്ങളുടെ വിവാഹം ഇതുവരേയും നടന്നിട്ടില്ലേ ചിലപ്പോള്‍ കാരണം ഇതാകാം

ഹരിചന്ദന മഠം ആർ ജെ അയ്യർ സർപ്പ ദോഷവും പരിഹാരങ്ങളും സർപ്പ ദോഷങ്ങൾക്ക് പ്രതിവിധികൾ പലതുണ്ട്. സന്താനലബ്ധിക്കായി ഉരുളികമിഴ്ത്ത് എന്ന ചടങ്ങുണ്ട്. മണ്ണാറശാലയിലെ നിലവറയിൽ ആണ് ഉരുളി കമിഴ്ത്തുന്നത്. ഈ കർമ്മത്തിലൂടെ പുത്രയോഗം ഇല്ലാതിരുന്ന അനേകായിരം പേർക്ക് സന്തതി ഉണ്ടായിട്ടുണ്ട്. ഈ കാവ് ദർശിക്കുന്നതും അവിടെയുള്ള പൂജകളിൽ പങ്കെടുക്കുന്നതും പ്രസാദം നുകരുന്നതും സർപ്പ ദോഷങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ്. വെട്ടിക്കോട്ടം പാമ്പിൻ മേൽ കാട്ടിലും ഇതുപോലെ നാഗകോപത്തെ ശമിപ്പിക്കുന്ന പൂജകൾ ഉണ്ട്. നൂറും പാലും നൽകൽ, സർപ്പം പാട്ട് മുതലായവകൊണ്ട് നാഗ ദോഷങ്ങൾ അകലും. കേരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രത്തിലെ മുട്ടവഴിപാടും തിരുനാഗകുളങ്ങരയിലെ നാഗയക്ഷിയ്ക്കാടുന്ന എണ്ണയും മാറാരോഗങ്ങൾ ക്ക് പ്രതിവിധിയാണ്.

കേരളത്തിൽ ചെറുതും വലുതുമായി വേറെയും നാഗ ക്ഷേത്രങ്ങൾ നാഗ ക്ഷേത്രങ്ങളുണ്ട്. അവിടെയെല്ലാം നാഗ ദോഷങ്ങൾക്ക് പ്രത്യേക പൂജകളും വഴിപാടുകളും നടത്തിവരുന്നുണ്ട്.
ഒരിക്കൽ യുധിഷ്ഠിരൻ ഭഗവാൻ ശ്രീകൃഷ്ണനോട് ചോദിച്ചു “ഭഗവാനെ, കോപിച്ച നാഗം കടിക്കുന്ന ആളിനെന്താണ് സംഭവിക്കുന്നത്? ” മറുപടിയായി കൃഷ്ണൻ പറഞ്ഞു “മഹാരാജാ യുധിഷ്ഠിരാ, പാമ്പുകടിയേറ്റ് വീഴുന്നയാൾ അധോലോകത്ത് പതിക്കുന്നു. അവിടെ അയാൾ വിഷമില്ലാത്ത സർപ്പമായി തീരുന്നു.” ഒരാളുടെ ബന്ധുജനങ്ങളിൽ ഒരു വ്യക്തിയുടെ അച്ഛനമ്മമാർ, സഹോദരൻ, ഭാര്യ, സ്നേഹിതന്മാർ, മകൻ, സഹോദരി, ഭാര്യയുടെ മറ്റു ബന്ധുക്കൾ ഇവരിൽ ആരെങ്കിലും പാമ്പുകടിയേറ്റ് മരിച്ചാൽ അവരുടെ ആത്മാക്കൾക്ക് സപ്തതി വരുത്തുവാൻ എന്ത് ചെയ്യണം എന്നാണ് യുധിഷ്ഠിരൻ കൃഷ്ണനോട് ചോദിക്കുന്നത്. ഇതിനു മറുപടിയായി കൃഷ്ണ ഭഗവാൻ പറഞ്ഞത് ” യുധിഷ്ഠിരാ, മരിച്ച ബന്ധുജനത്തിന്റെ സ്വർഗ്ഗ പ്രാപ്തിക്കുവേണ്ടി പഞ്ചമി വ്രതം ഒരു വർഷം അനുഷ്ഠിക്കണം. ഇതിൽ നാഗങ്ങൾ അത്യധികം സന്തുഷ്ടരാകുന്നതാണ്.ഈ രണ്ടു കാര്യങ്ങളും ദൈവ വിധിയാൽ ഉണ്ടായതാണ്. ഇതിൻപ്രകാരം ചെയ്താൽ നാഗദോഷം കൾക്കുള്ള പരിഹാരമാകുന്നു.

Comment here