Entertainment

കിടിലൻ ലുക്കിൽ ജൂനിയർ ലേഡി സൂപ്പർ സ്റ്റാർ എസ്തർ അനിൽ

മലയാളികളുടെ പ്രിയ ജൂനിയർ താരങ്ങളിൽ ഒരാളാണ് എസ്തർ അനിൽ കണ്ണടച്ചു തുറക്കും മുമ്പേയാണ് താരം വളർന്നത് ദൃശ്യം എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും എസ്തർ അനിൽ എന്ന താരത്തിന്റെ അഭിനയം വിലയിരുത്താൻ വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ഒന്നാം ഭാഗമായി കാരണം ദിവസങ്ങൾക്ക് മുൻപ് ദൃശ്യം ടൂ എന്ന മെഗാ ഹിറ്റ് ചിത്രം കൂടി റിലീസ് ചെയ്തിരിക്കുന്നു. രണ്ടാം ഭാഗത്തിലും എസ്തർ കാര്യമായ അഭിനയം തന്നെ കാഴ്ചവെച്ചിരിക്കുന്നു എന്നുവേണം പറയാൻ കാരണം ഒരു സിനിമകൾ കഴിമ്പോഴും എസ്തർ കൂടുതൽ മികവാർന്ന രീതിയിൽ തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കുള്ള താരങ്ങളിൽ എസ്തർ അനിൽ എന്ന നടി മാറുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല അത്രയ്ക്കും ഗംഭീരമാണ് എസ്തറിന്‍റെ ഓരോ ചലനങ്ങളും. ഇപ്പോൾ ദൃശ്യം ടൂവിന്‍റെ രണ്ടാം ഭാഗം തെലുങ്കിൽ ഷൂട്ടിങ് നടക്കുകയാണ് ഇതിന്റെ തിരക്കിലാണ് എസ്തർ അനിൽ.

ഹൈദ്രാബാദിൽ ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ജിത്തു ജോസഫ് തന്നെയാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ച ഒരു സംവിധായകൻ എന്ന നിലയിൽ ജിത്തു ജോസഫ് എത്തിക്കഴിഞ്ഞു. സിനിമയുടെ മികവാർന്ന ചിത്രീകരണവും കഥയും തന്നെയാണ് അദ്ദേഹത്തെ ആ നിലയിൽ എത്തിച്ചത്. എന്തായാലും എസ്തർ അനിലിന്റെ അടുത്ത ചിത്രത്തിനായി നമുക്ക് കാത്തിരിക്കും ഒപ്പം ദൃശ്യം ടൂ തെലുങ്കിൽ എത്രത്തോളം ജനശ്രദ്ധ പിടിച്ചുപറ്റുമെന്നും കണ്ടറിയാം.മലയാള സിനിമയിലെ മുതിർന്ന താരമായ മോഹൻലാലിന്റെ കൂടെ ഇത്രയും അടുത്തു പെരുമാറാൻഭാഗ്യം ലഭിച്ച മറ്റൊരു താരം മലയാള സിനിമയിൽ ഉണ്ടാകില്ല ഇത്ര ചെറുപ്പത്തിൽ തന്നെ സീനിയർ താരങ്ങളുടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായിട്ടാണ് എസ്തർ കാണുന്നത്.

ദൃശ്യം ടൂ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും തമിഴിയിലും ഒരുങ്ങുന്നുണ്ട് തമിഴിയിലും തെലുങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എസ്തർ തന്നെയാണ് എന്നാൽ ഹിന്ദിയിൽ ആരെന്ന കാര്യം ഇതുവരെയും വ്യക്തമല്ല.ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് എസ്തർ മലയാളത്തിൽ അഭിനയിക്കുന്ന അടുത്ത ചിത്രങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കാം നമുക്കും മലയാളത്തിലെ ഓണം ചിത്രങ്ങൾക്ക് വേണ്ടി.