Blog Section

ഒരു പറ ചോറുണ്ണാൻ ഈ പുളി ചമ്മന്തി മാത്രം മതിയാകും വളരെ എളുപ്പത്തില്‍ ആര്‍ക്കും ഉണ്ടാക്കാം

ചമ്മന്തി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.വളരെ കുറച്ചു സാധനങ്ങൾ കൊണ്ടു രുചികരവും എളുപ്പവും ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ചമ്മന്തി. തേങ്ങയോ പച്ചക്കറികളോ പഴങ്ങളോ ഒപ്പം പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുക്കുന്ന ഒരു വിഭവമാണിത്.പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ കഞ്ഞിയും ചമ്മന്തിയും ആയിരുന്നു ആഹാരം. ഈ സ്വാദിഷ്ടമായ ആഹാരം കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. മിക്ക നാടുകളിലും ചമ്മന്തി എന്ന വിഭവം ഉണ്ട്. എന്നാൽ പല പേരുകളാണ് പലയിടങ്ങളിൽ. സംബന്ധി ചമ്മന്തി സമ്മന്തി ചട്ട്നി. പേരു മാത്രമല്ല രുചിയിലും എരിവിലും അളവിലും ഒക്കെ വ്യത്യാസമുണ്ട്. ചമ്മന്തി എന്നു പറയുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വരുന്നത് തേങ്ങ ചമ്മന്തി ആണ്.തേങ്ങ ജീരകം വേപ്പില ഉള്ളി ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുത്താണ് ഉണ്ടാക്കുന്നത്. ഇഡ്ഡലി ദോശ ചോറ് എന്നിവയോടൊപ്പം ആണ് ചമ്മന്തി സാധാരണ കഴിക്കാറ്.കൂടാതെ ഈ തേങ്ങ ചമ്മന്തി തന്നെ പലതരത്തിലുണ്ട്.തേങ്ങ വറ്റൽ മുളക് കല്ലുപ്പ് ചെറിയുള്ളി പുളി എന്നിവ വെള്ളം ചേർക്കാതെ അരച്ചുരുട്ടിയെടുത്താൽ കട്ടച്ചമ്മന്തി.അത് കടുകു താളിച്ച് വഴറ്റിയെടുത്താൽ കടുകു വറുത്ത ചമ്മന്തി. കട്ടച്ചമ്മന്തി വെള്ളം ചേർത്ത് കലക്കി ചൂടാക്കി കടുകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ ചെറിയുള്ളിയും വറ്റൽ മുളകും ചേർത്ത് കടുകു താളിച്ചാൽ ചമ്മന്തിക്കറിയായി.

തേങ്ങാച്ചമ്മന്തി മാത്രമല്ല കുറേ അധികം ചമ്മന്തികൾ നമ്മുടെ നാട്ടിലുണ്ട്. പുളി ചമ്മന്തി നെല്ലിക്ക ചമ്മന്തി തക്കാളി ചമ്മന്തി പുളിയില ചമ്മന്തി ഉപ്പുമാങ്ങ ചമ്മന്തി,ഇഞ്ചിച്ചമ്മന്തി കുരുമുളക് ചമ്മന്തി കുടങ്ങൽ ചമ്മന്തി ഉണക്ക ചെമ്മീൻ ചമ്മന്തി നെത്തോലി ചമ്മന്തി ചുട്ടരച്ച ചമ്മന്തി ബ്രഹ്മി ചമ്മന്തി ഇങ്ങനെ കുറെയധികം ചമ്മന്തികൾ ഉണ്ട്.മിക്ക വീടുകളിലും ഈ ചമ്മന്തികൾ എല്ലാം തന്നെ ഉണ്ടാകാറുമുണ്ട്.കറി വെക്കാൻ മറ്റു വിഭവങ്ങൾ ഒന്നും കിട്ടിയില്ലെങ്കിൽ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതാണ് ഇത്തരം ചമ്മന്തികൾ.എളുപ്പത്തിൽ ഉണ്ടാക്കാം പറ്റുമെന്നും ചേരുവകൾ അധികം വേണ്ട എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.തക്കാളിയും പുളിയും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.ഇവ കൊണ്ട് നമുക്ക് ഒരു അടിപൊളി ചമ്മന്തി ഉണ്ടാക്കാൻ പറ്റും.മിക്സിയോ അമ്മികല്ലിലോ അരക്കാതെ തന്നെ നമ്മുടെ കൈകൊണ്ട് ഞെരടി എടുക്കുമ്പോൾ സ്വാദിഷ്ടമായ ചമ്മന്തി വേഗത്തിൽ റെഡി ആയി കിട്ടും. കൂടാതെ ഗ്യാസോ അടുപ്പോ ഒന്നും വേണ്ട ഇതുണ്ടാക്കാൻ.

ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറ് കഴിച്ചു കഴിയണത് അറിയുകയേ ഇല്ല.ഇനി എങ്ങനെയാണ് പുളി ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.ചേരുവകൾസവാള രണ്ടെണ്ണം തക്കാളി ഒരെണ്ണം പുളി ആവശ്യത്തിന് പച്ചമുളക് ആവശ്യത്തിന് വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ ഉപ്പ് ആവശ്യത്തിന് ചമ്മന്തി തയ്യാറാക്കുന്ന വിധം സവാളയും തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് പുളിയും ഉപ്പും വെളിച്ചെണ്ണയും ഇടുക. ഇത് കൈകൊണ്ട് നന്നായി ഒന്ന് മിക്സ്‌ ചെയ്ത് എടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ സൂപ്പർ പുളി ചമ്മന്തി റെഡി ആയി കിട്ടും. ചോറും ചപ്പാത്തിയുടെ കഴിക്കാൻ സൂപ്പർ ഒരു കറിയാണിത്. ഒന്ന് കഴിച്ചു നോക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. ഇത്രയും എളുപ്പത്തിൽ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഈ ഒരു ചമ്മന്തി റെസിപ്പി എല്ലാവരും അവരവരുടെ വീടുകളിൽ ഒന്ന് തയ്യാറാക്കി നോക്കൂ.

Comment here