Blog Section

പത്ത് പൈസ ചിലവില്ലാതെ മോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം കടയില്‍ നിന്നും വാങ്ങുന്നതിന്‍റെ ഇരട്ടി ഗുണം

വീട് വളരെ വൃത്തിയോടെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.നമ്മുടെ ശരീരം വൃത്തിയാക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് വീട് വൃത്തിയായി സൂക്ഷിക്കുക എന്നത്. വീട് വൃത്തിയാക്കാൽ ഭാരിച്ച ഒരു ജോലി തന്നെയാണ്. എത്ര ശ്രദ്ധിച്ചാലും അഴുക്കും പൊടിയും പിടിച്ചിരിക്കുന്ന ഒരുപാടിടങ്ങൾ കാണാനാകും.വീട് വൃത്തിയാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ ആണ് തറ വൃത്തിയാ ക്കൽ. ആഴ്ചയിലൊരിക്കൽ ക്ലീനിംഗ് ലോഷൻ ഉപയോഗിച്ച് തറ വൃത്തിയാക്കണം. തറ നന്നായി അടിച്ചു വൃത്തിയാക്കി, നനച്ചു തുടച്ച ശേഷം ലോഷൻ നേർപ്പിച്ചതിൽ തുണിയോ മോപ്പോ മുക്കി തുടയ്ക്കുക. ശേഷം ശുദ്ധജലത്തിൽ തുണി മുക്കി ഒന്നു കൂടി തുടയ്ക്കണം. ലോഷന്‍റെ അംശം പൂർണമായി നീക്കം ചെയ്യാനാണിത്. വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്നതും പ്രകൃതി ദത്തമായ ലോഷനാണ് പുൽത്തൈലം. കൂടുതൽ ആൾക്കാരും തറ തുടക്കാൻ ഉപയോഗിക്കുന്ന പുൽത്തൈലം ആണ്.ഇന്ന് തറ വൃത്തിയാക്കാൻ ലളിതമായ വഴികൾ ഉള്ളതും സാങ്കേതികവിദ്യ ഉള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ ഉപകരണങ്ങളുപയോഗിച്ച് ഏവർക്കും വീടു വൃത്തിയും വെടിപ്പായും സൂക്ഷിക്കാൻ കഴിയും. കൂടുതൽ ആൾക്കാരും മോപ് ഉപയോഗിച്ചാണ് തറ വൃത്തിയാക്കുന്നത്.

തറ തുടയ്ക്കാൻ കടയിൽ നിന്ന് വാങ്ങുന്ന മോഡൽ മാപ്പ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു.പത്ത് പൈസ ചിലവില്ലാതെ തന്നെ.എങ്ങനെയാണെന്ന് നോക്കാം.അതിനായി ആദ്യം വേണ്ടത് ഒരു ഉപയോഗിച്ച ടീഷർട്ട് ആണ്. ടീഷർട്ട് എടുക്കുമ്പോൾ ബനിയൻ ക്ലോത്തുള്ള ടീഷർട്ട് വേണം എടുക്കാൻ. ഈ ടീഷർട്ടിന്‍റെ നേരെ പകുതിവെച്ച് കട്ട് ചെയ്ത് എടുക്കുക.അപ്പോൾ ടീഷർട്ടിന്‍റെ രണ്ടു പീസുകൾ നമുക്ക് കിട്ടും.അതിൽ മുകൾഭാഗത്തെ പീസിന്‍റെ കൈയുടെ ഭാഗം കട്ട് ചെയ്തു കളയണം.അതിനുശേഷം ടീഷർട്ടിന്‍റെ അടിഭാഗത്തെ അതേ അളവിൽ മുകൾ ഭാഗവും കട്ട് ചെയ്ത് എടുക്കണം.അതിനുശേഷം ഈ രണ്ടു ഭാഗവും ഒരുമിച്ച് വച്ച് മുകൾഭാഗത്ത് രണ്ട് ഇഞ്ച് വിട്ട് ചെറിയ വീതിയിൽ കട്ട് ചെയ്ത് എടുക്കുക. അതുപോലെ ടീഷർട്ടിന്‍റെ എല്ലാ ഭാഗവും ചെറിയ വീതിയിൽ കട്ട് ചെയ്ത് എടുക്കണം.

അതിനുശേഷം പഴയ മോപ്പിന്‍റെ സ്റ്റിക് എടുക്കുക അല്ലെങ്കിൽ കുറച്ച് വീതികുറഞ്ഞ തടി കഷ്ണം എടുത്താൽ മതി.ഈ സ്റ്റിക്കിൽ ഒരു ഹോൾ ഇടണം. മുകളിൽ നിന്ന് രണ്ടിഞ്ച് വിട്ടിട്ട് വേണം ഹോളിടാൻ.ശേഷം ഹോളിന് മുമ്പുള്ള ഭാഗത്ത് നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന ബനിയന്‍റെ കഷണങ്ങൾ കറക്കി കറക്കി ചുറ്റി കൊടുക്കുക. അതിനു ശേഷം ബാക്കി വരുന്ന ചെറിയ കഷ്ണം നമ്മൾ ഇട്ട ഹോളിൽ കൂടി എടുത്ത് മുറുക്കി കെട്ടി വെക്കണം. അതിനുശേഷം മുറിച് മാറ്റിയ കൈയുടെ ഭാഗമെടുത്ത് പൈപ്പിന്റെ ഭാഗത്ത്‌ നന്നായി ചുറ്റി ഒരു വള്ളി ഉപയോഗിച്ച് കെട്ടണം.അപ്പോൾ നമുക്ക് കടയിൽ നിന്നും വാങ്ങുന്ന പോലത്തെ മോപ് ഒട്ടും പണച്ചിലവ് ഇല്ലാതെ സിമ്പിളായി റെഡിയാക്കി എടുക്കാം.

Comment here