Entertainment

വെറും 500 രൂപയുണ്ടെങ്കില്‍ നമുക്ക് വീട്ടില്‍ തന്നെ ജിം നിര്‍മ്മിക്കാം

ലോക്ക് ഡൌണ്‍ കാരണം ജിമ്മില്‍ പോകാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ നമ്മുടെ വീട്ടില്‍ ഒരു അടിപൊളി ജിം നിര്‍മ്മിക്കാം. വീട്ടിലെ ഒഴിഞ്ഞ മുറികളോ വീടിന്‍റെ ടെറസിലോ ഇതിനുള്ള സജ്ജീകരണങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. പുറത്തെ ജിമ്മില്‍ പോകുമ്പോള്‍ മാസം ആയിരം വരെ കൊടുക്കേണ്ടിവരും ദിവസവും രാവിലെ അല്ലെങ്കില്‍ രാത്രി പോകുകയും വേണം എന്നാല്‍ വീട്ടില്‍ ജിം നിര്‍മ്മിച്ചാല്‍ ഈ യാത്ര ബുദ്ധിമുട്ട് ഒഴിവാക്കാം. വീട്ടില്‍ ജിം നിര്‍മ്മിക്കാന്‍ ആസ്വശ്യമായ സാധനങ്ങള്‍ കുറച്ചു സിമന്റ് പിന്നെ നല്ല കരുത്തുള്ള പൈപ്പുകള്‍ പിന്നെ വേണ്ടത് കപ്പി കയറ് എന്നിവയാണ്. സിമന്‍റ് ഉപയോഗിച്ച് നമുക്ക് ഒരേ തൂക്കത്തില്‍ കട്ട നിര്‍മ്മിക്കാം ഇങ്ങനെ മൂന്നോ നാലോ കട്ട നിര്‍മ്മിക്കാം ഇതിനു ആവശ്യമായ സാധനങ്ങള്‍ കരുതണം കട്ട നിര്‍മ്മിക്കാന്‍ സിമന്‍റ് കൂടാതെ പൂഴി മെറ്റല്‍ എന്നിവ ഉപയോഗിച്ച് റൌണ്ട് ഷേപ്പില്‍ വാര്‍ക്കാം ഇത് ആവശ്യമായ തൂക്കത്തില്‍ വേണം നിര്‍മ്മിക്കാന്‍ ഓരോന്നും തൂക്കി നോക്കിയ ശേഷം മാത്രം സെറ്റ് ചെയ്യുക.

പിന്നെ വേണ്ടത് ഒരു കപ്പിയും കയറുമാണ് കയറിന്‍റെ ഒരു അറ്റത്ത് ഭാരം കിട്ടുന്ന എന്തെങ്കിലും ചാക്കില്‍ നിറച്ച ശേഷം മറ്റേ അറ്റത്ത്‌ പിടിക്കാനുള്ള നല്ല കരുത്തുള്ള പൈപ്പ് സെറ്റ് ചെയ്യാം രണ്ടു കൈകൊണ്ടു പിടിക്കാന്‍ പാകത്തിലുള്ള നീളത്തില്‍ ഉള്ളതായിരിക്കണം ഈ പൈപ്പ്. സ്ഥിരമായി ജിമ്മില്‍ പോകുന്ന കൂട്ടുകാര്‍ ഈ സാഹചര്യത്തില്‍ വളരെ വിഷമത്തിലാണ് അങ്ങനെയുള്ളവര്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ നമുക്ക് എല്ലാം സെറ്റ് ചെയ്യാം. ഇന്ന് വ്യായാമം ചെയ്യാനുള്ള എല്ലാ ഉപകാരങ്ങളും ഒട്ടുമിക്ക വീടുകളിലും വാങ്ങി വെക്കാറുണ്ട് എന്നാല്‍ എല്ലാ മെഷീനും എല്ലാവര്‍ക്കും വാങ്ങിക്കാന്‍ കഴിഞ്ഞെന്നു വരില്ല കാരണം ഒരു മെഷീന്‍ വാങ്ങുന്നതിന് തന്നെ നല്ല കാശ് മുടക്കേണ്ടിവരും. എന്നാല്‍ വെറും അഞ്ഞൂറോ ആയിരമോ ചിലവാക്കി വീട്ടില്‍ തന്നെ ജിം ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും എന്നാണു നമ്മള്‍ കാണിച്ചു തരുന്നത്. അപ്പൊ എല്ലാവരും ജിമ്മില്‍ പോകുന്ന സമയം വെറുതെ കളയാതെ ഈ ഉപകരണങ്ങള്‍ വീട്ടില്‍ സെറ്റ് ചെയ്തോളൂ ഇനി ജിമ്മില്‍ പോകാന്‍ ലോക്ക് കഴിയുന്നത്‌ വരെ കാത്തിരിക്കേണ്ട.

Comment here