News

ഏറ്റവും കുറഞ്ഞ വിലയില്‍ തുണികള്‍ കിട്ടുന്നത് ഇവിടെയാണ്‌ വന്നുകഴിഞ്ഞാല്‍ അലമാര നിറയെ തുണി വാങ്ങാം

വസ്ത്രങ്ങളോട് എല്ലാവർക്കും പ്രിയമാണ്.ഷോപ്പിംഗ് നടത്തുന്നവർക്ക്‌ വസ് ത്രങ്ങൾ എത്രകിട്ടിയാലും എത്ര വാങ്ങിക്കൂട്ടിയാലും മതിയാകില്ല. പ്രത്യേകിച്ച് യുവതലമുറയ്ക്ക്. ആൺകുട്ടികളെക്കാൾ പെൺകുട്ടികൾക്കാണ് വസ്ത്രങ്ങളോടെക്കെ പ്രിയം കുറച്ചു കൂടുതൽ.അതും ആധുനിക ഫാഷന്‍ വസ്ത്രങ്ങളോട്. കോളേജ് വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും എല്ലാവർക്കും തന്നെ വസ്ത്രങ്ങൾ ഒരുപാട് ആവശ്യമുണ്ട്. അപ്പോൾ എപ്പോഴും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുക എന്നത് പ്രാക്ടിക്കലായ കാര്യമല്ല.അതുകൊണ്ടു തന്നെ കുറഞ്ഞവിലയില്‍ പുതിയ ഫാഷനുകളെ തിരയുന്നവരാണ് ഏറെയും. കുറഞ്ഞ രൂപയ്ക്ക് അടിപൊളി ഫാഷന്‍ വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ഷോപ്പിംഗ് സ്ഥലങ്ങള്‍ ഒരുപാടുണ്ട്. എന്നാൽ അവയെ കുറിച്ച് ഒന്നും നമുക്ക് വലിയ ധാരണയില്ല. സാധാരണ ബാംഗ്ലൂർ കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കുറഞ്ഞ വിലയ്ക്ക് തുണികൾ ലഭിക്കുന്നത് എന്നാണ് നമ്മൾ പൊതുവേ പറയാറ്. എന്നാൽ എറണാകുളം ജില്ലയിലും വളരെ വിലക്കുറവിൽ വസ്ത്രങ്ങളും മെറ്റീരിയൽസും ലഭിക്കുന്ന ഒരു കടയുണ്ട്.എറണാകുളം ജില്ലയിലെ വൈപ്പിനിൽ ഇടവനക്കാട് എന്ന സ്ഥലത്താണ് ഇത്രയും കുറഞ്ഞ വിലയിൽ തുണിത്തരങ്ങൾ കിട്ടുന്ന കട ഉള്ളത്. താലിസ്മാൻ എന്നാണ് കടയുടെ പേര്.

സാധാരണ മറൈൻഡ്രൈവിന് അടുത്തുള്ള ബ്രോഡ് വെയിലാണ് കുറഞ്ഞ നിരക്കിൽ തുണികൾ ലഭിക്കുന്നത്. എന്നാൽ അവിടെയും സ്റ്റാർട്ടിങ് 80 രൂപയാണ്. ഈ തുണികളിൽ മിക്കവയും തന്നെ ഒറ്റ അലക്കിൽ കളർ പോവുകയും മറ്റും ചെയ്യും.എന്നാൽ താലിസ്മാൻ എന്ന ഈ കടയിൽ മീറ്ററിന് വെറും 35 രൂപ മുതലുള്ള തുണിത്തരങ്ങൾ നമുക്ക് ലഭിക്കും.ഇതേപോലെ സാറ്റേൺ പ്രിന്റ് വരുന്ന തുണികൾക്ക് 55 രൂപയാണ് വില.ഗൗൺ ഒക്കെ തയ്ക്കാൻ പറ്റുന്ന റയോൺ മെറ്റീരിയലിന് 145 രൂപയാണ് വില. ബോട്ടുവും ടോപ്പും ഒക്കെ തയ്ക്കാൻ ഉപയോഗിക്കുന്ന ക്രെയിപ്പ്‌ മെറ്റീരിയൽമീറ്ററിന് 34 രൂപയ്ക്ക് എവിടെ ലഭിക്കും. അതുപോലെതന്നെ ഇന്ന് കൂടുതൽ പേരും ടോപ്പുകൾ തയിക്കാൻ ഉപയോഗിക്കുന്ന തുണിയാണ് ജോർജറ്റ്. ഇതിനു മീറ്ററിന് 55 രൂപയാണ് വില.90 രൂപ മുതലുള്ള സാരിയും ഇവിടെ കിട്ടും.

അതുപോലെ ഇവിടെ റീട്ടേയിൽ മാത്രമല്ല ഹോൾസെയിൽ വിൽപ്പനയും ഉണ്ട്.ഇവിടെ നിന്ന് പർച്ചേസ് ചെയ്താൽ എത്ര വാങ്ങിയാലും മതിയായി എന്നൊരു തോന്നല്‍ വരികയേ ഇല്ല.ആയിരം രൂപയും കൊണ്ട് ഒരു പർച്ചേസിങ്ങിന് ഇറങ്ങിയാല്‍ ഒരു അലമാര നിറയ്ക്കാനുള്ളത്ര തുണികളും കൊണ്ട് തിരിച്ചു വരാം.മറിച്ചു എടുക്കാൻ പറ്റുന്ന തുണിത്തരങ്ങൾ ചുരിദാർ മെറ്റീരിയൽസ് സാരി നൈറ്റി എല്ലാം കുറഞ്ഞ വിലയിൽ ഇവിടെ ലഭിക്കും. സാധാരണ ഒരു കടയിൽ പോയാൽ 500 നും 600 എടുക്കുന്ന തുണിത്തരങ്ങൾ ആണ് ഇവിടെ ഇത്രയും വിലക്കുറവിൽ ലഭിക്കുന്നത്.വീട്ടില്‍ ഇടുന്നതും ഓഫീസില്‍ പോകുമ്പോഴും ഒക്കെ ധരിക്കാൻ പറ്റുന്ന തുണിത്തരങ്ങള്‍ വരെ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും നമുക്ക് സ്വന്തമാക്കാം.

Comment here