Blog Section

വെറും രണ്ട് സെന്ററില്‍ 2 ബെഡ്രൂം വീട് ചിലവ് അഞ്ച് ലക്ഷത്തിലും താഴെ

ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് സ്വന്തം സ്ഥലത്ത് തന്നെ നല്ലൊരു വീട് പണിയണം എന്നത് അങ്ങനെയൊരു ആഗ്രഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് സാധ്യമാക്കുന്ന വിധത്തിലുള്ള ചിലവും വീടിനെ കുറിച്ചും അതിന്‍റെ കൂടുതല്‍ വിവരങ്ങളുമാണ് ഇവിടെ പറയുന്നത് വീട് നിര്‍മ്മിക്കാന്‍ പരവധി സ്ഥലവും മാത്രം മതി വെറും രണ്ട് സെന്റ്‌ സ്ഥലം നിങ്ങള്‍ക്കുണ്ട്‌ എങ്കില്‍ ഈ മനോഹരമായ വീട് വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്കും നിര്‍മ്മിക്കാന്‍ കഴിയും. ആദ്യമേ പറയട്ടെ രണ്ടു സെന്ററില്‍ നിര്‍മ്മിക്കുന്ന ഈ വീട്ടില്‍ കഴിയുന്ന അത്രയും സൌകര്യങ്ങള്‍ ഒരുക്കി നിര്‍മ്മിച്ചാല്‍ ആകെ വരുന്ന ചിലവ് ഏഴ് ലക്ഷം ആയിരിക്കും എന്നാല്‍ അതിലും കുറച്ചാണ് ഈ വീട് നിങ്ങള്‍ നിര്‍മ്മിക്കുന്നതെങ്കില്‍ വെറും അഞ്ച് ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കാന്‍ കഴിയും വീടിനകത്ത് രണ്ടു ബെഡ്രൂം ഹാള്‍ കോമ്മണ്‍ ബാത്രൂം അടുക്കള എന്നിവയും ഉണ്ടായിരിക്കും എങ്ങിനെ ചിലവ് കുറച്ചു ഈ വീട് നിര്‍മ്മിച്ചാലും ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരിക്കും ചിലവ് കുറയ്ക്കാന്‍ ചെയ്യേണ്ടത് വീടിന്‍റെ പുറമേ കാണുന്ന ഡിസൈന്‍ കുറയ്ക്കുക മരങ്ങള്‍ കൊണ്ടുള്ള ഡിസൈന്‍ ചെയ്യാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇതില്‍ നിന്നും കുറച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന തുകയില്‍ വീടിന്‍റെ എല്ലാ പണികളും തീര്‍ക്കാന്‍ കഴിയും.

ചെറിയ വീടാണെങ്കിലും വളരെ ശ്രദ്ധയോടെയാണ് ഇതിന്‍റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത് ഹാളില്‍ നിന്നും നോക്കിയാല്‍ കോമ്മണ്‍ ബാത്രൂം കാണാത്ത വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ബെഡ്രൂമുകള്‍ വീടിന്‍റെ രണ്ട് സൈഡിലായിട്ടാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് സെന്റ്‌ സ്ഥലം പരമാവധി ഉപയോഗിച്ച് ഒരുക്കിയ വീട് നിര്‍മ്മാണത്തില്‍ ഒട്ടും തന്നെ സ്ഥലം പാഴായി പോകാന്‍ അനുവദിച്ചിട്ടില്ല ഉള്ള സ്ഥലം പൂര്‍ണ്ണമായും ഉപയോഗിച്ച് എങ്കിലും വീടിന്‍റെ മുന്‍ഭാഗത്ത്‌ അല്‍പം സ്ഥലം ഉണ്ടായിരിക്കും ഇവിടെ നിങ്ങള്‍ക്ക് ചെറിയ പൂന്തോട്ടം സജ്ജീകരിക്കാം. എങ്ങിനെ നോക്കിയാലും ഈ കുറഞ്ഞ സ്ഥലത്ത് ഒരു അടിപൊളി വീട് തന്നെയാണ് ഇത്രയും കുറഞ്ഞ മുതല്‍ മുടക്കില്‍ ഇങ്ങനെയൊരു ഭംഗിയുള്ള വീട് നിര്‍മ്മിക്കുക എന്നത് പ്രയാസമാണ് എങ്കിലും വളരെ ശ്രദ്ധയോടെ ഈ പ്ലാന്‍ കൈകാര്യം ചെയ്തത് കൊണ്ട് തന്നെ നിങ്ങളുടെ മനസ്സിലെ മനോഹര വീട് നിര്‍മ്മിക്കാന്‍ സാധിക്കുന്നു. വീടിന്‍റെ പ്ലാനും കൂടുതല്‍ വിവരങ്ങളും വീട് നിര്‍മ്മിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും കാണാം.

Comment here