Stories

കാലില്‍ കൊലുസ് അണിയുന്നവരാണോ എങ്കില്‍ ഇത് വായിക്കാതെ പോകരുത്

കല്യാണ ദിവസം കാലിൽ കൊലുസ് അണിഞ്ഞാൽ ആപത്തോ വിവാഹ മണ്ഡപത്തിൽ വച്ച് കർമ്മി കാലിൽ സ്വർണ്ണകൊലുസ് ധരിക്കരുത് എന്ന് കാലിൽപറഞ്ഞത് ശരിയോ തെറ്റോ? ആചാര്യന്മാർ ക്കിടയിൽ ധാരാളം തർക്കങ്ങൾ ഉണ്ടായിട്ടുള്ള ഒരു വിഷയമാണിത്. കല്യാണ മണ്ഡപത്തിൽ മാത്രമല്ല ഒരിടത്തുവെച്ചും
കാലിൽ സ്വർണാഭരണം അണിയരുതെന്നു പറയുന്ന ആചാര്യന്മാർധാരാളമുണ്ട്. ഇതിനു പിന്നിലെ കാരണങ്ങളിൽ ഒന്ന് ലക്ഷ്മി ഭഗവതിയെ നിന്ദിക്കരുത് എന്നാണ്. മറ്റൊന്ന് സ്വർണ്ണം കാലിൽ അണിഞ്ഞു നടന്നാൽ ആ വ്യക്തിക്കും കുടുംബാംഗങ്ങൾക്കും ധനനഷ്ടവും കടവും ഒക്കെ ഉണ്ടാകും എന്നതാണ്. കതിർമണ്ഡപത്തിൽ എന്നല്ല ഒരിടത്തും തന്നെ കാലിൽ സ്വർണ്ണാഭരണങ്ങൾ അണിയരുത് എന്നാണ് ഹൈന്ദവമതം അനുശാസിക്കുന്നത്.മനുഷ്യശരീരത്തിന്റെ ശിരോ സ്ഥാനം സ്വർഗ്ഗവും കഴുത്തിന് കീഴേ തുടങ്ങി അരക്കെട്ട് വരെയുള്ള ഭാഗം ഭൂമിയും അരക്കെട്ടിന് കീഴെ കാൽപാദങ്ങൾ വരെയുള്ള ഭാഗം പാതാള തത്വം ആയിട്ടാണല്ലോ പ്രതിപാദിച്ചിരിക്കുന്നത്. പാതാളം അഥവാ നാഗലോകം വിഷമയം ഉള്ളതാണ്. പാദസ്ഥാനത്ത് ലക്ഷ്മി തുല്യമായ സ്വർണ്ണം ധരിക്കുക വഴി ഭഗവതിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതിന് തുല്യമാകുന്നു. സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മിയെ നിന്ദി ക്കുന്നത് ശുഭമല്ലല്ലോ.അതുകൊണ്ടാണ് കാലിൽ സ്വർണം ധരിക്കരുത് എന്ന് പറയുന്നത്. മാത്രമല്ല സ്വർണത്തിന് ചൂടിന്റെ അഥവാ സൂര്യന്റെ പ്രതീകവും വെള്ളിക്ക് തണുപ്പിന്റെ അഥവാ ചന്ദ്രന്റെ പ്രതീകവുമാണ് കല്പിച്ചിരിക്കുന്നത്.

കാലിലെ പ്രധാന മർമ്മസ്ഥാനങ്ങളിൽ സ്വർണ്ണം ഉരഞ്ഞു കിടക്കുന്നത് ദോഷകരമാണെന്ന് ചില ആയുർവേദ വിദഗ്ധരും സമ്മതിക്കുന്നുണ്ട്. എന്നാൽ വെള്ളി ധരിക്കുന്നത് സന്ധി സംബന്ധമായും രക്ത സംബന്ധമായുമുള്ള ദോഷങ്ങളെ ചെറുക്കുമെന്ന് ഇവർ അഭിപ്രായപ്പെടുന്നുണ്ട്. ഹിസ്റ്റീരിയ,നടുവേദന,മാനസിക സമ്മർദ്ദം ഇവകളെ കുറയ്ക്കുവാൻ വേണ്ടി ധരിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്. കാലിലെ നാഗ മർമ്മത്തിൽ വെള്ളിയുടെ സ്ഥിരമായ ഉരസൽ സ്ത്രീയുടെ യുവത്വം നിലനിർത്തുന്നതിന് വളരെയധികം സവിശേഷമാണെന്ന് മർമ്മ ശാസ്ത്രങ്ങളിൽ പ്രാവീണ്യം നേടിയവർ അഭിപ്രായപ്പെടുന്നു. പണ്ടുകാലത്ത് സ്ത്രീകൾ നിറയെ മുത്തുകളുള്ള സ്വർണാഭരണം ധരിക്കുന്നത് കൊണ്ട് മധ്യവയസ്സ് പിന്നിട്ടാൽ അവരുടെ ദേഹകാന്തി കുറഞ്ഞില്ല എന്നും ഇന്നത്തെ സ്ത്രീകൾ സ്വർണം കാലിൽ അണിയുന്നത് നിമിത്തം യൗവ്വനത്തിൽ തന്നെ വാർദ്ധക്യ ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് ഇവർ നിരീക്ഷിക്കുന്നുണ്ട്. ആചാരത്തിലും ഇത്തരം നിഗമനങ്ങൾക്കും പുറമേ ഇതിലൊന്നും വിശ്വസിക്കാത്തവരും കാലിൽ സ്വർണാഭരണങ്ങൾ അണിയുന്നില്ല എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതിനു പിന്നിലെ കാരണം കയ്യിലോ കഴുത്തിലോ ധരിക്കുന്ന ആഭരണങ്ങളെ പോലെ കാലിൽ ധരിക്കുന്ന ആഭരണങ്ങൾക്ക് ശ്രദ്ധ ലഭിക്കുന്നില്ല. അതുകൊണ്ട് അവ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യത കൂടുതലാണ്.

Comment here