Blog Section

സീലിങ്ങിന്‍റെ പണി ചെയ്യിപ്പിക്കുന്നതിന് മുന്‍പ് ഈ കാര്യം അറിഞ്ഞല്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടിവരും

വീട് പണികള്‍ തകൃതിയില്‍ നടക്കുന്ന സമയത്ത് വീട് ഉടമസ്ഥന് പല കാര്യങ്ങളിലും ടെന്‍ഷന്‍ തന്നെ ആയിരിക്കും എന്തൊക്കെ എവിടെയൊക്കെ ചെയ്യണമെന്നുള്ളത്‌ വല്ലാതെ അലട്ടിക്കൊണ്ടിരിക്കം ഇത്തരം പണികളില്‍ യാതൊരു അറിവും ഇല്ലാത്തവര്‍ക്കാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാറുള്ളത്. ഒരു വീട് വെക്കണം എന്നത് നമ്മുടെ ഒരു വലിയ സ്വപ്നം തന്നെയാണ് നമ്മുടെ നാട്ടില്‍ കാണുന്ന പല വീടുകളും കാണുമ്പോള്‍ അതില്‍ നിന്നെല്ലാം ഓരോ ഡിസൈന്‍ നമ്മള്‍ മനസ്സില്‍ കുറിച്ചിടും പിന്നീട് അതിനുള്ള പണം കണ്ടെത്തിയ ശേഷം വീട് പണി തുടങ്ങും എങ്കിലും പണി നടക്കുമ്പോഴും നമുക്ക് ചില കാര്യങ്ങളില്‍ സംശയങ്ങള്‍ ബാക്കിയായിരിക്കും. വീട് പണികളില്‍ ഉടമസ്ഥന് ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാകുന്നതു കരാര്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് കൊടുക്കുമ്പോള്‍ ആണ് കാരണം ഒരാള്‍ ഒരു തുക പറഞ്ഞാല്‍ അതിലും കുറഞ്ഞ തുകയ്ക്ക് മറ്റാരെങ്കിലും ചെയ്തു തരുമോ എന്ന ആശങ്ക നമ്മുടെ മനസ്സിലുണ്ടാകും അത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയ്യാണ് വീട് പണി കരാര്‍ അടിസ്ഥാനത്തില്‍ കൊടുക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ നല്ലപോലെ അനേഷിച്ച ശേഷം മാത്രം ഏല്‍പ്പിക്കുക കാരണം ഈ മേഖലകളില്‍ ഒട്ടും പരിചയം ഇല്ല എങ്കില്‍ ചുരുങ്ങിയത് മൂന്നു ആളുകളോട് എങ്കിലും അവരുടെ രീതിയില്‍ സ്കൊയര്‍ ഫീറ്റ്‌ റേറ്റും ചോധിച്ചു മനസ്സിലാകുക പലതരം ഡിസൈന്‍ ചെയ്യുന്നതിന് പലര്‍ക്കും വലിയ രീതിയില്‍ വ്യത്യാസം ഉണ്ടാകാറുണ്ട് അവര്‍ പറയുന്ന തുകയ്ക്ക് പണി ചെയ്യിപ്പിക്കുകയും പിന്നീട് ആ കാര്യങ്ങള്‍ ഓര്‍ത്തു വിശമിക്കാനും ഇടവരരുത്.

പറയുന്ന തുകയ്ക്ക് വീട്ടിലെ എല്ലാ പണികളും ചെയ്യിപ്പിക്കുന്നവരെ മാറ്റി നിര്‍ത്തിയാല്‍ സാധാരണക്കാരായ ആളുകള്‍ ഈ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചു തന്നെ ചെയ്യണം മറ്റുള്ള വീടുകളില്‍ കണ്ട ഡിസൈന്‍ ആണ് നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ആ വീട്ടിലും മറ്റുള്ള ആളുകളോടും നല്ലപോലെ അനേഷിക്കുക. വീട് പണിയുന്നവരെല്ലാം ലക്ഷങ്ങൾ കയ്യിലുള്ളവരാണെന്നും അവരുടെ അടുത്ത് ഒരിക്കലും മിതമായ റേറ്റ് പറയരുതെന്നും കരുതുന്നവരാണ് 80 ശതമാനം ആളുകളും അതിനു ഒരു ഉദാഹരണം പറയാം വരാന്തയിലെ ഒരു തൂൺ സിംപിളായി തേച്ചു പിടിപ്പിക്കാൻ ഒരാൾ ചോദിച്ചത് 4000 രൂപയാണ് ഇത് എന്‍റെ അനുഭവം മാത്രം ഇത്തരത്തില്‍ ഒരുപാട് സംഭവങ്ങള്‍ നടക്കുന്നുണ്ടാകും എല്ലാവരെയും കുറിച്ചല്ല പറയുന്നത് ഇങ്ങനെ റേറ്റ് പറയുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട് എന്നതാണ് സത്യം.പണിക്കാരെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ പറയുന്നവരെയും ഏറ്റവും കുറവ് പറയുന്നവരെയും ഒഴിവാക്കുക. ഒരു പണിക്ക് ആവശ്യമായ എന്തൊക്കെ സാധനങ്ങൾ അവയുടെ വില ബ്രാൻഡുകൾ ഗുണം ഇവയൊക്കെ ഒന്നു ചോദിച്ചു മനസ്സിലാക്കി വെക്കുക. വിശ്വസിക്കാന്‍ കഴിയുന്നവരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സില്ലാക്കുക.

Comment here