Blog Section

ചെടികൾ പെട്ടെന്ന് പൂവിടും ഈ ഇല ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ

ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്.തിരുവോണം നാളിന്‍റെ നക്ഷത്ര ചെടിയാണ് എരുക്ക്.കലോട്രോപിസ് ജൈജാന്റിയ എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം.രണ്ടു തരത്തിലാണ് എരുക്ക് ഉണ്ടാകുന്നത് ചുവുപ്പു കലർന്ന വയലറ്റ് വെള്ള എന്നിങ്ങനെ പൂക്കളിലെ നിറവ്യത്യാസമാണ് ജനുസുകളുടെ വ്യത്യസ്തത കാണിക്കുന്നത്. ഇതിൽ ധാരാളം വെള്ളക്കറയുണ്ട്.ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്.ഒരുപാട് ഗുണങ്ങളുള്ള ചെടിയാണ് എരുക്ക് ഈ എരുക്കു ചെടിയുടെ പൂവ് മുതൽ വേര് വരെ വളരെ ഗുണകരമായിട്ടുള്ള ഒന്നാണ്.എന്നാൽ ഇതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു തരത്തിലുള്ള അറിവും ഇല്ല.എരുക്കിന്‍റെ വേര്‌ വേരിന്മേലുള്ള തൊലി കറ ഇല പൂവ് എന്നിവ പ്രധാനമായും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌.ത്വക്ക് രോഗം ഛർദ്ദി രുചിയില്ലായ്മ മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു.അതുപോലെതന്നെ കാൽമുട്ടുവേദന സന്ധിവേദന ഇവയ്ക്കും ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്.കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു.ഷുഗർ കൂടുതലുള്ളവർക്ക് എരിക്കിന്റെ ഇല നല്ലതാണ്.

ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ തോതു നിയന്ത്രിയ്ക്കും.ഇതു വഴിയാണ് പ്രമേഹം കുറയ്ക്കുന്നത്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് എരുക്കിന്‍റെ ഇല.ശരീരത്തിന്‍റെ കൊഴുപ്പു നീക്കാന്‍ ഇത് ഏറെ സഹായകമായ ഒന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുന്നതു വഴിയും ഇത് അമിത വണ്ണം ഒഴിവാക്കുന്നു. പ്രമേഹം പലരിലും അമിത വണ്ണത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കന്നത് തടിയും കൊഴുപ്പുമെല്ലാം നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ്.ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പൂജയും.ഹിന്ദു വിശ്വാസമനുസരിച്ച് പൂജക്ക് എരിക്കിൻ പൂവ് ഉപയോഗിക്കാവുന്നതാണ്.ശിവ പൂജക്ക് എരിക്കിൻ പുഷ്പങ്ങൾ ഉപയോഗിച്ചാൽ ഗുണങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും പ്രധാനം വെളുത്ത എരുക്ക് ആണ്. ശിവപൂജയിൽ വെളുത്ത എരുക്കിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്.പൂജക്ക് പുറമെ താന്ത്രികവിദ്യകളിലും വെളുത്ത എരുക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്നുഅതുപോലെതന്നെ നല്ലൊരു വളം ആയും എരുക്കിന്‍റെ ഇലകൾ ഉപയോഗിക്കാറുണ്ട്.എരിക്കിൻ ചെടിയുടെ ഇലകളിൽ ഹൈലെവലിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്.

പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലും ഒക്കെ പെട്ടെന്ന് പൂവിടാനും കായ് ഉണ്ടാകാനുമൊക്കെ ഇല വെച്ച് ഒരു സൂപ്പർ വളം ഉണ്ടാക്കാം.ചെടികൾക്ക് ഇത് എങ്ങനെയാണ് ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നത് നമുക്ക് നോക്കാം. ഇല്ല ചെറിയ കഷണങ്ങളായി മുറിച്ച് വെള്ളത്തിലിട്ടു വെക്കുക.ഇത് മൂന്നു ദിവസം അടച്ചു മാറ്റി വയ്ക്കുക. മൂന്നു ദിവസത്തിനുശേഷം ഇതിന്‍റെ ഇലകളെല്ലാം വെള്ളത്തിൽ അലിഞ്ഞു ഒരുപായൽ രൂപത്തിൽ ആയി കാണും. ഈ വെള്ളം ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക.ശേഷം ഇത് വളമായി ഉപയോഗിക്കുക.ഇങ്ങനെ രണ്ടാഴ്ച കൂടുന്തോറും നമുക്ക് ചെടികൾക്ക് വളമായി ഒഴിച്ചു കൊടുക്കാവുന്നതാണ്.ഇങ്ങനെ ചെയ്യുക യാണെങ്കിൽ ചെടികളുടെ വളർച്ച കൂട്ടുവാനും ഇവിടെ കല്ല് അസുഖങ്ങൾക്കും ഇത് ഒരു പരിഹാരവും ആകും.ഇത് വളം ആയിട്ട് മാത്രമല്ല ഒരു ജൈവ കീടനാശിനി ആയിട്ട് ഉപയോഗിക്കാം. പുഴു ശല്യം വെള്ളീച്ച എന്നിവയ്ക്കൊക്കെ ഇത് നല്ലൊരു പരിഹാരമാണ്.

Comment here