Blog Section

ടെറസിലെ പായല്‍ മാത്രം മതി വീട് നിറയെ കറ്റാര്‍വാഴ വളരും

എല്ലാവര്‍ക്കും ഒരുപോലെ ആവശ്യം വരുന്ന ഒന്നാണ് കറ്റാര്‍വാഴ ഇത് എന്തിനൊക്കെ ഉപയോഗിക്കാം എന്ന് പറഞ്ഞാല്‍ തീരില്ല അത്രയും ഉപയോഗങ്ങളുള്ള ഒന്നാണ് കറ്റാര്‍വാഴ മാര്‍ക്കറ്റില്‍ ഇതിനു കുറവല്ലാത്ത വിലയ്ക്ക് നമുക്ക് വാങ്ങിക്കാന്‍ കിട്ടും ഏകദേശം ഒരെണ്ണത്തിന് മുപ്പത് രൂപയെങ്കിലും കൊടുക്കണം ഒരെണ്ണം നമുക്ക് കിട്ടാന്‍. നമ്മള്‍ ഉപയോഗിക്കുന്ന നിരവധി ക്രീമുകളില്‍ കറ്റാര്‍വാഴ ചേര്‍ക്കുന്നുണ്ട് കറ്റാര്‍വാഴ ജെല്ല് മാത്രം എടുത്താല്‍ തന്നെ മറ്റൊന്നും മിക്സ് ചെയ്യാതെ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. എല്ലാവരും അവരുടെ വീടുകളില്‍ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ എങ്കിലും എല്ലാവരുടെയും വീട്ടില്‍ ഇത് കിളിര്‍ത്തു വരാറില്ല കാരണം അവിടെത്തെ മണ്ണും പിന്നെ നമ്മുടെ ശ്രദ്ധയില്ലായ്മയും തന്നെയാണ് ഒരല്‍പം ശ്രദ്ധിച്ചാല്‍ നമ്മുടെ വീടുകളിലും കറ്റാര്‍വാഴ ഒരുപാട് വലുപ്പത്തില്‍ വളരും അതിനായി ആദ്യം തയ്യാറാക്കേണ്ടത് കറ്റാര്‍ വാഴ നടുന്ന പ്രദേശത്തെ ,മണ്ണാണ് ഇങ്ങനെയുള്ള മണ്ണ് നിങ്ങളുടെ പ്രദേശത്ത് ഇല്ല എങ്കിലും നല്ല വളക്കൂറുള്ള മണ്ണ് നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും ഇതിനായി നമ്മുടെ വീട്ടിലുള്ള സാധനങ്ങള്‍ മാത്രം മതി.

ആദ്യം ഒരു ബാഗ്‌ എടുത്ത ശേഷം അതിലേക്ക് ഉണങ്ങിയ ഇലകള്‍ ഇടുക ബാഗിന്‍റെ കാല്‍ഭാഗം ഈ ഇലകള്‍ നിറച്ച ശേഷം മണ്ണും വെണ്ണീറും കൂടി മിക്സ് ചെയ്തു ഇതിലേക്ക് നിറയ്ക്കുക ഇതിലേക്ക് നമ്മുടെ വീടുകളില്‍ ഉണ്ടാകുന്ന പായല്‍ കൂടി ചേര്‍ത്താല്‍ നല്ല അസ്സല് വളക്കൂറുള്ള മണ്ണായി മാറും ഇത് മാത്രം മതി ഒന്നും ചെയ്യാതെ കറ്റാര്‍ വാഴ തഴച്ചു വളരാന്‍. പലര്‍ക്കും സംശയമാണ് മറ്റുള്ള ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് പോലെ കറ്റാര്‍വാഴ വീട്ടില്‍ വളര്‍ത്താന്‍ സാധിക്കുമോ എന്ന് എന്നാല്‍ വളരെ ഈസിയായി കറ്റാര്‍ വാഴയും വീടുകളില്‍ വളരും. മണ്ണില്‍ നാട്ടുകഴിഞ്ഞാല്‍ പിന്നെ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമില്ല ആഴ്ചയില്‍ ഒരു ദിവസം മാത്രം വെള്ളം ഒഴിച്ചാല്‍ മതിയാകും വീടിനു മുകളിലാണ് വെക്കുന്നത് എങ്കില്‍ തണലത്ത് വെക്കാന്‍ ശ്രദ്ധിക്കുക വേര് പിടിച്ച ശേഷം മാത്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കാം. ഇന്ന് ഭൂരിഭാഗം ആളുകളും ആവശ്യങ്ങള്‍ക്കായ് കറ്റാര്‍വാഴ വാങ്ങിക്കുന്നത് കടകളില്‍ നിന്നാണ് ഒരാഴ്ച ശ്രദ്ധിച്ചാല്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള കറ്റാര്‍വാഴ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം.

Comment here