Stories

സന്ധ്യ ആയപ്പോഴേക്കും ട്രെയിൻ ഗോവയിൽ എത്തി പെട്ടന്ന് ഒരു മലയാളി പെണ്‍കുട്ടി ഓടികിതച്ച് എന്റെ അടുത്ത് വന്നിരുന്നു

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ നമുക്ക് പല തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാല്‍ അതില്‍ പലതും നമ്മള്‍ വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ടിരിക്കും കാരണം അങ്ങനെയുള്ള ഓര്‍മ്മകള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതായിരിക്കും. ഇവിടെ പറയാന്‍ പോകുന്നത് ഒരു യുവാവിനു ട്രെയിനില്‍ വെച്ചുണ്ടായ ഒരു അനുഭവമാണു ചിലപ്പോള്‍ ഇത് വായിക്കുമ്പോള്‍ അതിനു മാത്രം ഇതില്‍ എന്താണ് ഉള്ളത് എന്നൊക്കെ തോന്നിയേക്കാം പക്ഷെ നമ്മള്‍ മലയാളികളുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നതായിരിക്കും ഇതുപോലെ ചിലതെങ്കിലും. സംഭവം യുവാവ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് . ട്രെയിൻ യാത്ര ബോറടിയും ചിലപ്പോൾ രസവും ആണ്. സഹയാത്രികരുടെ കൂടെ കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ ടൈം പോകുന്നത് അറിയില്ല. വീണ്ടും അതെ ട്രെയിൻ അതേ ഏസി കംപാർട്മെന്റ് യാത്രയുടെ രണ്ടാംദിവസം സന്ധ്യ ആയപ്പോഴേക്കും ട്രെയിൻ ഗോവയിൽ എത്തി. ഞാൻ ഒഴിച്ച് ബാക്കി ഉള്ളവർ എല്ലാം ഇറങ്ങി. നോർത്ത് ഇന്ത്യക്കാർ എല്ലാം ടൂർ വന്നത് ആണെന്ന് തോന്നുന്നു. വെള്ളക്കാർ കൂട്ടത്തോടെ ഇരച്ചു കയറി.

പല രാജ്യക്കാർ. പലർക്കും ഇംഗ്ലീഷ് തട്ടി മുട്ടി അറിയാം സീറ്റ്‌ നമ്പര്‍ കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ഇന്ത്യൻ റെയിൽവേ എഴുത്തു കണ്ടു പിടിക്കാൻ ഭൂതക്കണ്ണാടിയും. നല്ല എക്സ്പീരിയൻസും വേണം എന്നോട് ചോദിച്ചവർക്കൊക്കെ ഞാൻ സീറ്റ്‌ കാണിച്ചു കൊടുത്തു ഹെഡ് ഫോൺ വെച്ച് ചിലർ പുസ്തകം വായിച്ചു ചിലർ ആർക്കും ഒരുശല്യവും ഇല്ല. മാനേഴ്സ് നമ്മൾ ഇവരിൽ നിന്നും പഠിക്കണം ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ഒരു മലയാളി പെൺകുട്ടി ഓടി കിതച്ചു എത്തി അടുത്തുള്ള സീറ്റിൽ ഇരുന്നു. ആരോടോ ഫോണിൽ സംസാരിക്കുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഓൾ ലൗഡ് സ്പീക്കർ വെച്ച് പാട്ടു വെച്ചു അല്ലെങ്കിലും ചിലര്‍ അങ്ങനെയാണ് സ്വന്തം ഇഷ്ടങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ പരിസരം നോക്കാറില്ല ബാക്കിയുള്ളവര്‍ക്ക് നമ്മള്‍ കാരണം നമ്മുടെ ഇഷ്ടങ്ങള്‍ അല്ലെങ്കില്‍ ശീലങ്ങള്‍ പാലിക്കുമ്പോള്‍ അവര്‍ക്ക് ശല്യം ആകുന്നുണ്ടോ എന്നൊന്നും ചിന്തിക്കാറില്ല അല്ലെങ്കില്‍ അത് ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള സമയം നമുക്കില്ല.

സായിപ്പിൻമാരുടെ മുഖം വളിച്ചു തുടങ്ങി കുറെ ആയപ്പോൾ ഞാൻ ഓളോട് ഇന്നസെന്റ് സ്റ്റൈലിൽ ചോദിച്ചു എന്തിനാ പഠിക്കുന്നെ എന്ന് മറുപടി ഞാൻ പഠിക്കുവല്ല എം ബി എ കഴിഞ്ഞു ജോലി ചെയ്യുവാ എന്ന് ഞാൻ ഇത്രേം ഒക്കെ പഠിത്തം ഉണ്ടായിട്ട് ആണോ എല്ലാരേം ശല്യം ചെയ്യുന്നാ രീതിയിൽ പാട്ടു വെച്ചേക്കുന്നേ ഓൾ സോറി പറഞ്ഞു ആൾ പാട്ട് ഓഫ്‌ ചെയ്തു. വരുന്ന ദുരന്തങ്ങൾ എല്ലാം നമ്മുടെ അടുത്തോട്ടു ആണല്ലോ എന്ന് മനസ്സിൽ കരുതി സീറ്റിന്റെ കർട്ടൻ വലിച്ചിട്ടു ഞാനും എന്റെ ലോകത്തിലേക്ക് മാറി. മംഗലാപുരം എത്തിയപ്പോൾ ഉറങ്ങി. രാവിലെ കോഴിക്കോട് വന്നപ്പോൾ ആണ് കണ്ണ് തുറന്നത്. നോക്കിയപ്പോൾ വണ്ടിയുടെ ഗ്ലാസ്‌ ആരോ രാത്രിയിൽ എറിഞ്ഞു പൊട്ടിച്ചിരിക്കുന്നു. പൊതുമുതൽ നശിപ്പിക്കുന്നത് ചിലർക്ക് ഒരു രസം ആണ്. ചിലപ്പോള്‍ പുറത്തു നിന്ന് ആരെങ്കിലും എറിഞ്ഞതായിരിക്കണം ട്രെയിനിന് കല്ലേറ് വരുന്നതിനെ കുറിച്ച് വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട്. കടപ്പാട്

Comment here