News

ഗ്യാസ് സിലിണ്ടര്‍ നിങ്ങള്‍ വീടിന് അകത്താണോ വെക്കുന്നത് എങ്കില്‍ ഇതറിയണം ഒന്നും സംഭവിക്കാതിരിക്കാന്‍

വളരെ പെട്ടന്ന് അടുക്കളയിലെ ജോലികള്‍ തീര്‍ക്കാനും പെട്ടന്ന് തന്നെ ഭക്ഷണം പാകം ചെയ്യാനും ഇപ്പോള്‍ എല്ലാവരും വീടുകളില്‍ ഉപയോഗിക്കുന്നത് ഗ്യാസ് സിലിണ്ടറാണ് ജോലികള്‍ പെട്ടന്ന് തീര്‍ക്കാന്‍ ഗ്യാസ് തന്നെയാണ് നല്ലത് മാത്രമല്ല വിറക് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ കാശ് ലാഭവും ഇത് തന്നെയാണ്. ഇന്ന് ഗ്യാസ് ഉപയോഗികാത്ത വീടുകളില്ല ഏതു വീട്ടില്‍ ചെന്നാലും അവിടെ ഒന്നോ രണ്ടോ ഗ്യാസ് സിലിണ്ടര്‍ കാണാന്‍ കഴിയും എന്നാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ് എങ്കിലും ഇതിന് ചില പോരായ്മകള്‍ കൂടിയുണ്ട് ഇത് ഉണ്ടാകുന്നതു നമ്മുടെ അശ്രദ്ധ കൊണ്ട് തന്നെയാണ് ഒട്ടും ശ്രദ്ധയില്ലാതെ ഇവ കൈകാര്യം ചെയ്യുമ്പോള്‍ മാത്രമാണ് സംഭവിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും സംഭവിക്കുന്നത്‌. ഗ്യാസ് സിലിണ്ടര്‍ വീട്ടില്‍ കൊണ്ടുവന്നു കണക്റ്റ് ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്‌ സിലിണ്ടര്‍ വെക്കുന്നത് ഏറ്റവും സുരക്ഷിതമായ സ്ഥലത്തായിരിക്കണം ഇന്ന് എല്ലാവരും സിലിണ്ടര്‍ വെക്കുന്നത് വീടിന്‍റെ അകത്താണ് എന്നാല്‍ ഇതിനേക്കാള്‍ ഏറ്റവും ഉത്തമം വീടിനു പുറത്തു വെക്കുന്നതാണ്.

കാരണം അകത്തു വെക്കുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് കൂടുതല്‍ ബാധിക്കും എന്നാല്‍ പുറത്താണ് സിലിണ്ടര്‍ എങ്കില്‍ ഇങ്ങനെയുള്ള സാഹചര്യത്തില്‍ പേടിക്കേണ്ടതില്ല സിലിണ്ടര്‍ പുറത്തു വെക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഒരുപാട് ആളുകള്‍ക്ക് പല രീതിയിലുള്ള സംശയങ്ങള്‍ ഉണ്ടായേക്കാം ഒന്ന് സിലിണ്ടര്‍ പുറത്താണ് എങ്കില്‍ ഗ്യാസ് തീരുമ്പോള്‍ സിലിണ്ടര്‍ മാറ്റാന്‍ പുറത്തു ഇറങ്ങണ്ടെ എന്നത് എന്നാല്‍ മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ നിന്നും അത് രാത്രി ആണെങ്കില്‍ പോലും പുറത്തിറങ്ങാന്‍ കഴിയണം ഇത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. സിലിണ്ടര്‍ പുറത്തു വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പൈപ്പ് കോപ്പര്‍ തന്നെ ആയിരിക്കണം ഇത് വീടിനു പുറത്തെ ജീവികള്‍ക്ക് നശിപ്പിക്കാന്‍ കഴിയ്യില്ല മറ്റൊരു കാര്യം സിലിണ്ടര്‍ വെക്കുന്നത് ഒരു കമ്പി കൂട്ടില്‍ ആയിരിക്കണം സിലിണ്ടര്‍ എത്രണ്ണം ഉപയോഗിക്കുന്നുണ്ടോ അതിനു അനുസരിച്ച് വലിപ്പത്തില്‍ കമ്പി കൂട് ഉണ്ടാക്കാന്‍ കഴിയും ഇതില്‍ വെച്ച് നന്നായി ലോക്ക് ചെയ്തിരിക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും പൂര്‍ണ്ണ സുരക്ഷ ലഭിക്കും. നിങ്ങളുടെ വീടിന് സുരക്ഷ ഉറപ്പ് വരുത്തണമെങ്കില്‍ ഈ കാര്യം നിങ്ങള്‍ പരമാവധി ശ്രദ്ധിക്കണം.

Comment here