Blog Section

വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മളെ സംബന്ധിച്ചിടത്തോളം വസ്ത്രങ്ങൾ അലക്കുക എന്നു പറയുന്നത് കുറച്ച് കടുപ്പമേറിയ ജോലിയാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്കവരും അലക്കു കല്ലിനെ ഉപേക്ഷിച്ച് വാഷിംഗ് മെഷീനാണ് കൂടുതലും ഉപയോഗിക്കുന്നത്.ഇതാകുമ്പോൾ സമയലാഭം ഒരുപാടാണ്. വാഷിംഗ് മെഷീൻ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും ലോഡ് ഫുൾ ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും എന്നിങ്ങനെ രണ്ട് ടൈപ്പ് ഉണ്ട്. അതുപോലെ ടോപ് ലോഡും ഫ്രണ്ട്ലോഡുമുണ്ട്. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.അത് എന്തൊക്കെയാണെന്ന് നോക്കാം.1.പുതിയ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ വാങ്ങി കഴിഞ്ഞാൽ ഏതു കമ്പനിയുടെ വാഷിങ്മെഷീൻ ആണോ വാങ്ങിയത് ആ കമ്പനിയുടെ ടെക്നീഷ്യൻ വന്ന് ഇത് സെറ്റ് ചെയ്ത് എങ്ങനെയാണ് യൂസ് ചെയ്യുന്നതെന്ന് കാണിച്ചു തരുന്നതാണ്. അല്ലാതെ നമ്മൾ സ്വയം തന്നെ ഒരിക്കലും അത് സെറ്റ് ചെയ്യാൻ നിൽക്കരുത്.2.ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിൽ ബിൽറ്റിഗ് ഹീറ്റർ ഉണ്ടാവും. ഇതിൽ നമുക്ക് ചൂടുവെള്ളത്തിൽ പുഴുങ്ങി തുണി വാഷ് ചെയ്യാൻ പറ്റും. 3.എല്ലാം ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെയും പ്ലഗ് വരുന്നത് പവർ പ്ലഗ് ആയിരിക്കും. അതുകൊണ്ട് സാധാരണ പ്ലെഗിൽ ഇത് കുത്താൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ മെഷീൻ കംപ്ലൈന്റ് ആകാം.

4.മെഷീനിലെ ബിൽറ്റിങ് ഹീറ്ററ് ഇടയ്ക്കെങ്കിലും യൂസ് ചെയ്യണം. കറണ്ട് കൂടുതൽ ചിലവാകും എന്ന് പറഞ്ഞത് ഉപയോഗിക്കാതിരുന്നു കഴിഞ്ഞാൽ കുറെനാൾ കഴിയുമ്പോൾ കംപ്ലൈന്റ് ആകും. അതുകൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും ഹീറ്റർ യൂസ് ചെയ്യണം.5.ഈ മെഷീനിൽ തുണി വാഷ് ചെയ്യുമ്പോൾ മാറ്റിക് പൗഡർ തന്നെ ഉപയോഗിക്കണം.കുറഞ്ഞ പൗഡർ യൂസ് ചെയ്യുകയാണെങ്കിൽ മെഷീന്റെ ഡ്രമ്മർ കംപ്ലൈന്റ് ആകാൻ ചാൻസ് കൂടുതലാണ്. അതുകൊണ്ട് മാറ്റി പൗഡർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 6.തുണി വാഷ് ചെയ്യുമ്പോൾ ആവശ്യത്തിനുമാത്രം സോപ്പു പൊടി ഇട്ടു കൊടുക്കുക. 7.നേരിട്ട് വെയിലും മഴയും ഉള്ള കൊള്ളാത്ത സ്ഥലത്ത് വാഷിംഗ് മെഷീൻ വെക്കാൻ ശ്രദ്ധിക്കുക.കൂടാതെ നിരപ്പായ സ്ഥലത്തും വെക്കാൻ ശ്രദ്ധിക്കുക.മിനുസമുള്ള തറയിൽ വാഷിങ്മെഷീൻ വെക്കുമ്പോൾ ചെറിയ രീതിയിലുള്ള കുലുക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കുന്നതിനായി ചവിട്ടി വെച്ചതിനുശേഷം അതിനു മുകളിൽ വെയ്ക്കുക. 8. മെഷീൻ സ്റ്റാൻഡ് വെക്കണം എന്ന് നിർബന്ധമുള്ളവർ ഫ്രണ്ട്സ് ലോഡിന്റെ സ്റ്റാൻഡ് തന്നെ വാങ്ങി വെക്കണം. അല്ലാതെ കുറഞ്ഞ സ്റ്റാൻഡോ ടോപ് ലോഡിന്‍റെ സ്റ്റാൻഡോ ഉപയോഗിക്കരുത്.9.വൈകുന്നേര സമയങ്ങളിൽ ഫ്രണ്ട് ലോഡ് വാഷിങ്മെഷീൻ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.ആ സമയത്ത് ഫ്ളച്ചുവേഷൻ കൂടുതലാണ്. അതുകൊണ്ട് മെഷീന്‍റെ പാനൽ ബോർഡ് ഒക്കെ കംപ്ലൈന്റ് ആകാനുള്ള ചാൻസ് കൂടുതലായിരിക്കും.10.ഒത്തിരി ഫ്ലച്ചുവേഷൻ ഒക്കെയുള്ള ഏരിയ ആണെങ്കിൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് ഒരു സ്റ്റെബിലൈസർ വെക്കുന്നത് നല്ലതായിരിക്കും. 11.കല്ലും മുത്തുമൊക്കെയുള്ള ഡ്രസ്സുകൾ മെഷിനിൽ വാഷ് ചെയ്യുന്നത് പരമാവധി കുറയ്ക്കുക.

ഇനി ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവർ മെഷിനിന്‍റെ ആർ പി എം കുറച്ചിട്ടിട്ട് വാഷ് ചെയ്യുക. 12.ഡ്രസ്സ് വാഷ് ചെയ്യാൻ മെഷിനിൽ ഇടുന്നതിനു മുമ്പ് ഡ്രസിന്റെ പോക്കറ്റിലോ എവിടെയെങ്കിലും നാണയങ്ങളോ പേനയോ താക്കോലോ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയിട്ട് ഇടുക. 13. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിൽ ടപ് ക്ലീൻ എന്നൊരു ഓപ്ഷൻ ഉണ്ടെങ്കിൽ മാസത്തിലൊരിക്കലെങ്കിലും ടപ് ക്ലീൻ ചെയ്യണം. അതിന് സപ്പറേറ്റ് പൗഡർ ഉണ്ട്. ഇത് സോപ്പുപൊടി ഇടുന്ന ട്രെയിൽ ഇട്ട് യൂസ് ചെയ്യാം.ഇങ്ങനെ ചെയ്യുവാണെങ്കിൽ ഡ്രംമൊക്കെ നമുക്ക് നല്ല ക്ലീനായി ലഭിക്കും. 14.വാഷിംഗ് കഴിഞ്ഞതിനുശേഷം മെഷീൻ ഡോറ് കുറച്ചുനേരത്തേക്ക് തുറന്നിടുക. 15.മെഷീനിൽ വെള്ളം കണക്ട് ചെയ്യുന്ന ഭാഗം പൈപ്പിൽ നിന്നും കളക്ട് ചെയ്യുന്ന ഭാഗം ഇതെല്ലാം ഒന്നു ഊരി ഒരു ബ്രഷ് ഉപയോഗിച്ച് കഴുകുന്നത് നല്ലതായിരിക്കും. 16. മെഷീനുള്ളിലെ ഗ്യാസ് കേറ്റിന്‍റെ ഭാഗം ഇടക് ക്ലീൻ ചെയ്തു കൊടുക്കുക. 17.മെഷീനിൽ അഡ്രസ്സ് ഇടുമ്പോഴും എടുക്കുമ്പോഴും പൊക്കി ഇടുകയും എടുക്കുകയും ചെയ്യുക.

Comment here