Blog Section

ഈ സമയത്ത് ഇരട്ടി ലാഭത്തില്‍ ചെയ്യാന്‍ കഴിയുന്ന കരിമീന്‍ കൃഷി വീട്ടില്‍ തന്നെ ചെയ്യാം ചെയ്യേണ്ടത് ഇവയാണ്

മഴക്കാലം തുടങ്ങിയാല്‍ നമുക്ക് വീട്ടില്‍ തന്നെ ഏറ്റവും നന്നായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കരിമീന്‍ കൃഷി. സാധാരണ ലഭിക്കുന്നതിലും ഇരട്ടി ലാഭം തന്നെ നമുക്ക് കിട്ടും മഴക്കാലം ആയതിനാല്‍ നമ്മുടെ വീടിന്‍റെ പരിസരത്തെ കുളങ്ങളും വെള്ളം കേട്ടിനിര്‍ത്താന്‍ കഴിയുന്ന പ്രദേശങ്ങളിലും വെള്ളം നിറയും നമ്മുടെ വീടിന്‍റെ പരിസരത്ത് തന്നെ ആയതിനാല്‍ എപ്പോഴും ശ്രദ്ധിക്കാന്‍ കഴിയും മറ്റെന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ തന്നെ അതിന്‍റെ കൂടെ നല്ല വരുമാനത്തില്‍ ചെയ്യാന്‍ കഴിയുന്നതും ഒരുപാട് ആളുകള്‍ ചെയ്തിട്ട് വിജയം കൈവരിച്ച ഒരു മേഖല തന്നെയാണ് കരിമീന്‍ കൃഷി. ലോക്ക് ഡൌണ്‍ കാലത്ത് നന്നായി പരിചരിക്കാന്‍ കഴിയുന്ന ഒരു സമയമാണ് ജോലി ഇല്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് വരുമാനം കണ്ടെത്താം വളരെ ചറിയ മീനുകളെ കൊണ്ടുവന്നു നിങ്ങള്‍ വെള്ളം കെട്ടിനിര്‍ത്തിയ സ്ഥലത്തോ വീടിനു അടുത്ത കുളത്തോ നിക്ഷേപിക്കുക നന്നായി പഠിച്ച ശേഷം ചെയ്യാന്‍ തുടങ്ങിയാല്‍ വളരെ പെട്ടന്ന് തന്നെ വിജയിക്കാന്‍ സാധിക്കും മീനുകളെ എങ്ങിനെ പരിചരിക്കണം എന്ന് ആദ്യം മനസ്സിലാക്കണം പിന്നെ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ മീനുകള്‍ക്ക് യോജിച്ച സ്ഥലം തന്നെ ആയിരിക്കണം വെള്ളം ഒട്ടും ഇല്ലാത്ത സ്ഥലങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തി കുളം ഉണ്ടാക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം മഴ ഇല്ലാത്ത സമയത്ത് വെള്ളം കുറഞ്ഞുപോകുകയോ വെള്ളം ഇല്ലാതിരിക്കുകയോ ചെയ്യരുത്.

ഇങ്ങനെ ചെയ്യാന്‍ കഴിയുന്നത്‌ കരിമീന്‍ മാത്രമല്ല മറ്റുള്ള മീനുകളും ഇങ്ങനെ കൃഷി ചെയ്യാനും വരുമാനം ഉണ്ടാക്കാനും സാധിക്കും എന്നാല്‍ മറ്റുള്ള മീനുകളെ അപേക്ഷിച്ച് എപ്പോഴും ഡിമാന്റ് ഉണ്ടാകുന്ന ഒരു മീനാണ് കരിമീന്‍ മറ്റുള്ള നാടന്‍ മീനുകള്‍ക്ക് വില കുറഞ്ഞാലും കരിമീനിനു വില കൂടുകയേ ഉള്ളൂ കാരണം കരിമീന്‍ വാങ്ങാന്‍ എപ്പോഴും ആളുകളുണ്ട് അതുകൊണ്ട് നമുക്ക് ധൈര്യമായി ചെയ്യാം കരിമീന് ഒരിക്കലും വില കുറയില്ല. മാസങ്ങള്‍ കഴിഞ്ഞു വിളവെടുപ്പ് നടത്തുമ്പോള്‍ കരിമീന് വില കുറയുമോ എന്ന ആശങ്കയാണ് ഇതുമൂലം ഒഴിവാകുന്നത്. ആരെങ്കിലും കരിമീന്‍ കൃഷിയോ മറ്റുള്ള മീന്‍ കൃഷിയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ആദ്യമേ അതിന്‍റെ തുടക്ക കാര്യങ്ങള്‍ നന്നായി പഠിച്ച ശേഷം മാത്രം തുടങ്ങുക ന്മാന്നായി കാര്യങ്ങള്‍ മനസ്സിലാക്കി ആരംഭിച്ചാല്‍ മറ്റൊരു ജോലി നിങ്ങള്‍ക്ക് ചെയ്യേണ്ടിവരില്ല അത്രയും വരുമാനം ലഭിക്കുന്ന ഒന്ന് തന്നെയാണ് മീന്‍ വളര്‍ത്തല്‍.

Comment here