Blog Section

നിങ്ങളുടെ വീടിന്‍റെ ചുവരിലെ പെയിന്റ് ഇളകുന്നുണ്ടോ വെള്ളം ഇറങ്ങുന്നുണ്ടോ ഇതാ പരിഹാരം

മഴക്കാലം വന്നാല്‍ നമ്മുടെ വീടുകളിലെ ചുവരില്‍ വെള്ളം ഇറങ്ങാറുണ്ട്‌ കുറച്ചു പഴയതും പുതിയ ചില വീടുകള്‍ക്കും ഇങ്ങനെ സംഭവിക്കാറുണ്ട് വീട് പണിയുന്ന സമയത്തുള്ള ശ്രദ്ധാകുറവും ഉപകരണങ്ങളുടെ ഗുണമേന്മ കുറവും തന്നെയാണ് ഇങ്ങനെയുള്ള അവസ്ഥ നമ്മുടെ വീടുകള്‍ക്ക് വരാന്‍ കാരണം ഇത് നേരിടാന്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത് വീട് പണി നടക്കുമ്പോള്‍ തന്നെ നല്ല രീതിയില്‍ ശ്രദ്ധിക്കുക എന്നതാണ് ചുവരില്‍ വെള്ളം ഇറങ്ങുന്നത് സാധാരണ സംഭവം അല്ലെങ്കിലും ചില വീടുകളുടെ പ്ലാനിലെ അപാകത മൂലം ഈ അവസ്ഥ കാണാറുണ്ട്‌ മാത്രമല്ല തേപ്പിന്‍റെ സമയത്ത് മിക്സ് ചെയ്ത സിമന്‍റ് കാരണവും ഇങ്ങനെ ഉണ്ടാകാം. ചുവരില്‍ വെള്ളം ഒഴുകുന്നത് മാത്രമല്ല ചില വീടുകളുടെ ടൈല്‍സിന്‍റെ വിടവിലൂടെ താഴെയുള്ള മണ്ണ് പൊങ്ങിവരുന്ന കാഴ്ചയും കാണാറുണ്ട് ഇതെല്ലാം വളരെ പെട്ടന്ന് തന്നെ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കും അതിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത് മഴക്കാലത്താണ് ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നമ്മുടെ വീടുകളില്‍ കാണാന്‍ കഴിയുന്നത്‌.ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഇവിടെ ചിലവാക്കേണ്ടത് വെറും 800 രൂപയാണ് പതിനായിരങ്ങള്‍ ചിലവാക്കി ടൈല്‍സ് പണി കഴിപ്പിക്കാം എങ്കില്‍ ഈ തുക നമുക്ക് നിസരമല്ലേ ഈ പ്രശ്നങ്ങള്‍ വീടുകള്‍ക്ക് ഉണ്ട് എങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പുറത്തുനിന്നു പണിക്കാരെ വിളിച്ചു ഒരിക്കലും ഈ പണി ചെയ്യിപ്പിക്കരുത് കാരണം അത് നമുക്ക് കൂടുതല്‍ പണം നഷ്ടമാകുമം ഈ കാര്യം സിമ്പിളായി നമുക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളൂ.

ടൈല്‍സിന്‍റെ വിടവിലൂടെ മണ്ണ് വരുന്നതും ചിതല്‍ പിടിക്കുന്നതും തറയിൽ നിന്നും സൺഷേഡിൽ നിന്നും കല്ലിന് ഈർപ്പം തട്ടി സംഭവിക്കുന്നതാണ് ഇത് ആദ്യമേ ഇല്ലാതിരിക്കാന്‍ ചെയ്യേണ്ടത് വീട് വെക്കുമ്പോൾ തറയുടെ മേൽ ഭാഗം 8 ഇഞ്ച് കനത്തിൽ കോൺഗ്രീറ്റ് ചെയ്യുക ഇത് ചെയ്‌താല്‍ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും മുകളിലത്തെ നിലയിൽ സൺഷേഡ് ചേരുന്ന പേരപ്പെറ്റ് കോൺഗ്രീറ്റ് ബെൽറ്റ്‌ സൺഷേഡുമായി മൂന്ന് ഇഞ്ച് ഉയരത്തിൽ ഒരുമിച്ച് കോൺഗ്രീറ്റ് ചെയ്യണം ഇതിലൊക്കെ വരുന്ന പാകത തന്നെയാണ് വീടുകള്‍ക്ക് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്‌. വീടിന്‍റെ അകത്തെ ഭാഗത്ത്‌ ചുവരില്‍ വെള്ളം ഇറങ്ങുന്നത് പോലെ കാണുന്നത് അതേ പുറം ഭാഗത്ത്‌ ചുവരില്‍ തുടര്‍ച്ചയായി വെള്ളം തട്ടുന്നത് കൊണ്ടാണ് ഇങ്ങനെ തട്ടുന്ന വെള്ളം തടുക്കാന്‍ മാത്രം ഗുണമേന്മയില്‍ ചുവര് പണി കഴിപ്പിച്ചില്ല എങ്കില്‍ പുറം ഭാഗം വെള്ളം തുടര്‍ച്ചയായി തട്ടാതെ നോക്കണം. ഇങ്ങനെയുള്ള വീടുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് എങ്ങിനെ എന്ന് നോക്കാം.

Comment here