News

ജീവിതമുറപ്പിക്കാന്‍ സിമന്‍റ് ചാക്കുമായ് ഫസീറ ജോലി കിട്ടുന്നില്ലെന്ന് പറയുന്നവര്‍ അറിയണം ഈ ജീവിതം

കേരളത്തിലെ മാത്രം ജോലിയുടെ കാര്യം ചര്‍ച്ച ചെയ്യുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പറയുന്നത് മനസ്സിന് ഇണങ്ങുന്ന ഇഷ്ടപ്പെടുന്ന ജോലി കിട്ടുന്നില്ല എന്നായിരിക്കും നല്ല ജോലിയും ശമ്പളവും മനസ്സില്‍ സ്വപ്നം കണ്ടു ഇറങ്ങി ചെല്ലുമ്പോള്‍ അങ്ങനെയുള്ള ജോലികള്‍ തന്നെ നമുക്ക് കിട്ടണമെന്നില്ല എന്തൊക്കെ ഗുണങ്ങള്‍ നമുക്കുണ്ടായാലും പ്രതീക്ഷിച്ച ശമ്പളവും കിട്ടണമെന്നില്ല ഇങ്ങനെയൊരു സാഹചര്യം നമ്മുടെ ജീവിതത്തില്‍ വന്നു ചേരുമ്പോള്‍ ആയിരിക്കും കിട്ടിയ ജോലികള്‍ ചെയ്തു ജീവിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതര്‍ ആകുന്നത് അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴും ഒരു നൂറു വട്ടം നമ്മള്‍ നമ്മളെ കുറിച്ച് ഓര്‍ത്തു വിഷമിക്കാറുണ്ട് നമ്മുടെ ജോലിയെ കുറിച്ചും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ തികയാത്ത ശമ്പളത്തെ ഓര്‍ത്തും എന്നാല്‍ ഒട്ടും പരിഭവമില്ലാതെ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ട്ടപ്പെടുന്ന ഫസീറയുടെ ഈ ഉത്സാഹം കണ്ടാല്‍ അവര്‍ ചെയ്യുന്ന ജോലി എന്താണെന്ന് അറിഞ്ഞാല്‍ ഒരുപക്ഷെ ഇങ്ങനെയുള്ള ചിന്താഗതികള്‍ മാഞ്ഞുപോയേക്കാം കാരണം കഴിഞ്ഞ രണ്ടര വര്‍ഷമായിട്ടു ഫസീറ ഭര്‍ത്താവിനെ സഹായിക്കുകയാണ് സിമന്‍റ് സൈറ്റുകളില്‍ എത്തിച്ചു കൊടുത്താണ് ഫസീറ ഭര്‍ത്താവിനു ആശ്വാസമാകുന്നത് ഒരു പുരുഷന്‍ ചെയ്യാന്‍ മടിക്കുന്ന ഒരു ജോലി തന്നെയാണ് അമ്പത് കിലോ വരുന്ന സിമന്‍റ് ചാക്ക് ചുമക്കുക എന്നത്.

ഭര്‍ത്താവിന്‍റെ മാത്രം വരുമാനം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ജോലി താനും ഏറ്റെടുക്കാന്‍ കാരണം വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് സന്തോഷമായി ജീവിക്കാന്‍ ഇങ്ങനെയുള്ള ജോലികള്‍ ചെയ്തെ മതിയാകൂ. സിമന്‍റ് വില്‍ക്കുന്ന കടയാണ് ഭര്‍ത്താവിന് സൈറ്റുകളില്‍ നിന്നും സിമന്റ് ആവശ്യപ്പെട്ടിട്ടുള്ള വിളിയെത്തിയാല്‍ ആ ചെറിയ ബൈക്കില്‍ ആവശ്യമായ സിമന്‍റ് എടുത്തു ഫസീറ യാത്രയാകും സിമന്റിന്‍റെ വില കൂടാതെ ഇരുപത് രൂപ കൂടി ഇവര്‍ക്ക് ലഭിക്കും ഇതുതന്നെ അവര്‍ക്ക് വലിയ ആശ്വാസമാണ് നമ്മളെ പോലുള്ളവര്‍ കണ്ടു പഠിക്കണം ഈ ജീവിതം പാലക്കാട് പെഴുങ്കര സ്വദേശിനിയായ ഫസിറയ്ക്ക് മൂന്നു മക്കളുണ്ട് ഇവരെ നല്ല രീതിയില്‍ പഠിപ്പിക്കണം വളര്‍ത്തണം ഫസിറ ചെയ്യുന്ന ജോലിക്ക് ഭര്‍ത്താവിനു പൂര്‍ണ്ണ പിന്തുണയാണ് ഇത് തന്നെയാണ് ഫസിറക്ക് കൂടുതല്‍ ഉന്മേഷം നല്‍കുന്നതും. ഇവരുടെ ജീവിതം കണ്ടിട്ടെങ്കിലും നമ്മളില്‍ ചിലര്‍ക്ക് ജീവിതം എന്താണെന്നു ബോധ്യം വരണം അധ്വാനിച്ചു ജീവിക്കാന്‍ പഠിക്കണം.

Comment here