News

ഹിറ്റായ ചിത്രത്തിൽ ഇത്രയും അബന്ധങ്ങളോ സിനിമയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് പ്രേക്ഷകർ

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ചിത്രമാണ് ജോജി.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു പ്രേക്ഷകർ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമ നല്ലൊരു അനുഭവം തന്നെയാണ് തരുന്നത് മലയാള സിനിമയിൽ ഇതുവരെ എടുത്തു കാണിക്കാത്ത തരത്തിലുള്ള ഒരു കഥ തന്നെയാണ് ജോജിയുടെ ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്.ഫഹദ് ഫാസിലിനെ കഴിഞ്ഞാൽ സിനിമയിൽ എടുത്തു കാണിക്കുന്നത് ബാബുരാജിന്‍റെകഥാപാത്രത്തെ തന്നെയാണ് സിനിമ കണ്ടവർ ഇതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു.ഒരു വീട്ടിൽ മാത്രം നടക്കുന്ന കഥ ഇത്രത്തോളം ആസ്വാദകരമാക്കാൻ സംവിധായകന് പ്രത്യേക കഴിവ് തന്നെ വേണം അതുകൊണ്ടു തന്നെയാണ് ഈ സിനിമ വിജയം കണ്ടത്.സിനിമയുടെ സംവിധാന മികവ് കൊണ്ട് പോത്തേട്ടൻ ബ്രില്യൻസ് എന്നാണു അദ്ദേഹം സംവിധാനം ചെയ്ത പല രംഗങ്ങളും കാണുമ്പോൾ ആളുകൾ പറയാറുള്ളത് അത്രയ്ക്കും ഗംഭീരമായാണ് അദ്ദേഹം ഒരു രംഗങ്ങളും പകർത്തുന്നത്.

എന്നാൽ ജോജിയിലെ ചില രംഗങ്ങൾ പ്രേക്ഷരെ മറ്റൊരു രീതിയിൽ കൊണ്ടെത്തിക്കുന്നു എന്തെന്നാൽ പല രംഗങ്ങളിലും പോത്തേട്ടൻ ബ്രില്യൻസ് കാണാമെങ്കിലും മറ്റു ചില രംഗങ്ങളിൽ ചില തെറ്റുകളും സിനിമ കണ്ടവർ എടുത്തു കാണിക്കുന്നു.ഫഹദ് ഫാസിൽ എന്ന നായകൻറെ സിനിമ വരുമ്പോൾ തന്നെ ഇപ്പോൾ മലയാളികൾക്ക് ഒരു കാര്യം ഉറപ്പാണ് വ്യത്യസ്തത ഇല്ലാതെ അദ്ദേഹം ഒരു സിനിമ ചെയ്യില്ല എന്നാൽ അത്തരം ധാരണകൾ പൂർണ്ണമായും വിജയം കാണുന്ന തരത്തിൽ തന്നെയാണ് സിനിമകൾ വരുമ്പോഴും മലയാളി പ്രേക്ഷകർക്ക് കാണാൻ കഴിയുക ജോജി എന്ന കഥാപാത്രം തീർച്ചയായും വ്യത്യസ്തമാണ് വെള്ളിത്തിരയിൽ ഇന്നേവരെ കണ്ടിട്ടിലാത്ത തരത്തിലുള്ള കഥയും കഥാപാത്രവും തന്നെയാണ് ജോജി പറയുന്നത്.

ഇപ്പോൾ ജോജിയിലെ തെറ്റായി ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് ജോജിയുടെ അച്ഛൻ കുളത്തിൽ ഇറങ്ങുമ്പോൾ ഉടുക്കുന്ന തോർത്തിന്റെ നിറം മാറ്റമാണ് ദിലീഷ് പോത്തനെ പോലൊരു സംവിധായകൻ എന്തുകൊണ്ട് ഇത് ശ്രദ്ധിച്ചില്ല എന്നാണു മലയാളികൾ ചോദിക്കുന്നത്.ഇതിനോടൊപ്പം മലയാളികൾക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട് എന്തുകൊണ്ട് ഇത്രയും നല്ല സിനിമ തിയേറ്ററിൽ റിലീസ് ചെയ്തില്ല എന്നത് ഇങ്ങനെയുള്ള സിനിമകൾ തീർച്ചയായും തിയേറ്ററിൽ ഇരുന്നു ആസ്വദിക്കേണ്ടതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.