News

ഇൻവെർട്ടർ വാങ്ങുമ്പോള്‍ ഒരിക്കലും ചതിക്കപ്പെടാതിരികാന്‍ ഈ കാര്യം അറിഞ്ഞിരിക്കണം

മഴകാലത്ത് ഒരു ചെറിയ ഇടിയോ കാറ്റൊ വന്നാൽ മതി അപ്പോൾ കറന്റ് കട്ടാവും. പിന്നെ മണിക്കൂറുകളോളം കറന്റിനെ പ്രതീക്ഷിക്കേണ്ട. ഇതാണ് നമ്മുടെ നാട്ടിലെ പതിവ്. അതുകൊണ്ടുതന്നെ ഇന്ന് അത്യാവശ്യം മിക്ക വീടുകളിലും ഇന്‍വെര്‍ട്ടര്‍ ഉണ്ടാകും. കറന്റ്‌ ഇല്ലാത്ത സമയത്ത് വീട്ടില്‍ വെളിച്ചം ലഭിക്കാൻ ഇന്‍വെര്‍ട്ടര്‍ ആണ് ഇന്ന് ഉപയോഗിക്കുന്നത്.ആദ്യ കാലത്തൊക്കെ കറന്റ്‌ പോയാല്‍ വീട്ടില്‍ വിളക്കാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പൊ കാലം മാറി മിക്ക വീടുകളിലും ഇന്‍വെര്‍ട്ടര്‍ ഉണ്ട്.കറന്റ്‌ പോയ ഉടനെ ഇന്‍വെര്‍ട്ടര്‍ പ്രവർത്തിക്കും. അതുകൊണ്ട് കറന്റ്‌ പോകുന്നത് നമ്മള്‍ അറിയുക പോലും ഇല്ല. പക്ഷെ ഇന്‍വെര്‍ട്ടര്‍ സെറ്റ് ചെയ്യാന്‍ കുറച്ചു കാശ് ചിലവുണ്ട് അതുകൊണ്ട് സാധാരണക്കാര്‍ ഇത് വാങ്ങിക്കാന്‍ ശ്രമിക്കാറില്ല എന്നതാണ് സത്യം.ഇനി ഇൻവെർട്ടർ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അത്‌ എന്തൊക്കെയാണെന്ന് നോക്കാം.പൊതുവെ രണ്ടുതരം ഇൻവെർട്ടർ ആണ് മാർക്കറ്റ് ലഭിക്കുന്നത്. ഒന്ന് നോർമൽ ഇൻവെർട്ടർ രണ്ട് യുപിഎസ് ഇൻവെർട്ടർ.ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് നോർമൽ ഇൻവെർട്ടർ ഉപയോഗിക്കുന്നത്. ഇത്തരം ഇൻവെർട്ടറുകൾ സ്റ്റാർട്ട്‌ ചെയ്യാൻ വേണ്ടി കുറച്ച് സമയമെടുക്കും.ഇങ്ങനെ സംഭവിക്കുമ്പോൾ വീട്ടിൽ യുപിഎസ് ഇല്ലാതെ കമ്പ്യൂട്ടറോ മറ്റ് വൈദ്യുതി ഉപകരണങ്ങളോ ഉപയോഗിക്കുകയാണെങ്കിൽ വൈദ്യുതി ഓഫ് ആവുകയും ഇൻവെർട്ടർ ഓൺ ആകാൻ കുറച്ച് സമയം എടുക്കുകയും ചെയ്യും.

അപ്പോൾ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങൾ പെട്ടെന്ന് ഓഫ് ആവുകയും വീണ്ടും ഓൺ ആവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. വീണ്ടും ഓൺ ആകുമ്പോൾ ഇൻവർട്ടറിൽ കൂടി വൈദ്യുതി വരുമ്പോൾ ഉപകരണങ്ങൾ കേട് ആകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് കഴിവതും നോർമൽ ഇൻവെർട്ടർ വാങ്ങാതിരിക്കുന്നതാണ് നല്ലത്.യുപിഎസ് ഇൻവെർട്ടർ മൂന്നു തരത്തിലാണുള്ളത്. സ്ക്വയർ വേവ് ഇൻവെർട്ടർ മോഡിഫൈഡ് സൈൻ വേവ് ഇൻവെർട്ടർ പ്യുവർ സൈൻ വേവ് ഇൻവെർട്ടർ എന്നിവയാണ് മൂന്നുതരത്തിലുള്ള ഇൻവെർട്ടറുകൾ.സ്ക്വയർ വേവ് ഇൻവെർട്ടർ കുറച്ചുകാലം മുൻപ് മാർക്കറ്റ് ലഭിച്ചിരുന്ന ഇൻവർട്ടറുകൾ ആണ്. ഇപ്പോൾ പലരും ഈ ഇൻവെർട്ടറുകൾ അധികം ഉപയോഗിക്കാറില്ല. അതിനു കാരണം ഇതാണ്.ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ വളരെയധികം ശബ്ദം ഉണ്ടാകുന്നു.അതുപോലെ നമ്മുടെ രാജ്യത്ത് ലഭിക്കുന്ന വൈദ്യുതി ഫ്രീക്വൻസി ഈ ഇൻവെർട്ടറിന് നൽകാൻ സാധിക്കുന്നില്ല.ഇതുമൂലം ഫാൻ ടീവി തുടങ്ങിയ ഉപകരണങ്ങൾ പെട്ടെന്ന് നശിക്കാനും കേടുപാടുകൾ സംഭവിക്കാനും കാരണമാകുന്നു.മോഡിഫൈഡ് സൈൻ വേവ് ഇൻവെർട്ടർ എന്ന് പറയുന്നത് സ്ക്വയർ വേവ് ഇൻവെർട്ടറിനെ കുറച്ചുകൂടി പരിഷ്കരിച്ചു കൊണ്ട് വിപണിയിലിറക്കിയതാണ്. ഇതിന്റെ പ്രവർത്തനവും അത്രയ്ക്ക്‌ മികച്ചതൊന്നുമല്ല.പ്യുവർ സൈൻ വേവ് ഇൻവെർട്ടറുകൾക്ക് നമ്മുടെ രാജ്യത്ത് ലഭിക്കുന്ന വൈദ്യുതി ഫ്രീക്കൻസിയുടെ 50 ഹേർട്സ് നൽകാൻ പറ്റുന്നുണ്ട്. അതുകൊണ്ട് നമ്മുടെ ഉപകരണങ്ങൾക്ക്‌ കേടു പാടുകൾ സംഭവിക്കുന്നത് ഇല്ലാതാകുന്നു.കൂടാതെ ഉപകരണങ്ങളിൽ നിന്നും അനാവശ്യമായ ശബ്ദമുണ്ടാകുകയും ചെയ്യുന്നില്ല.ആവശ്യങ്ങൾക്ക് അനുസരിച്ച് വേണം ഇൻവെർട്ടർ കപ്പാസിറ്റി നമ്മൾ നോക്കേണ്ടത്. ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപേ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം നമ്മൾ കണക്കാക്കേണ്ടതുണ്ട്. നമ്മൾ ഒരു ഇൻവെർട്ടർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളുടെ മൊത്തം വാട്സ് എത്രയാണെന്ന് കണക്കാക്കണം.

അതിന്‍റെ കൂടെ അധികമായി ഒരു 150 വാട്സ് കണക്കാക്കുന്നതും നല്ലതാണ്.ഭാവിയിൽ വേറെ ഉപകരണം ഇൻവെർട്ടറുമായി കണക്ട് ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ നമുക്ക് വളരെയധികം പ്രയോജനപ്പെടും.നമ്മൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വൈദ്യുതി വാട്സ് ആയിട്ടാണ് കണക്കാക്കുന്നത്.എന്നാൽ ഇൻവെർട്ടർ എന്‍റെ വൈദ്യുതി വോൾട് ആമ്പിയർ ആയിട്ടാണ് കണക്കാക്കുന്നത്. അപ്പോൾ സാധാരണ വാട്സും വാട്സ് ആമ്പിയറും എന്താണ് വ്യത്യാസം എന്ന് അറിഞ്ഞിരിക്കണം. അതിനുമുമ്പ് മാർക്കറ്റിൽ ലഭിക്കുന്ന ഇൻവെർട്ടറിന്‍റെ കാര്യക്ഷമത എത്രയാണെന്ന് അറിഞ്ഞിരിക്കണം. പൊതുവെ മാർക്കറ്റിൽ ലഭിക്കുന്ന ഇൻവർട്ടർ 70 ശതമാനം മുതൽ 90 ശതമാനം വരെയാണ് കാര്യക്ഷമതയുള്ളത്. ഒരു ഇൻവെർട്ടർ വാങ്ങുമ്പോൾ നമ്മുടെ ആവശ്യത്തിനു മുകളിൽ ആംപിയറുള്ള ഇൻവെർട്ടർ വാങ്ങാൻ പാടുള്ളതല്ല. അധികം വാറണ്ടിയും സർവീസും കൊടുക്കുന്ന നല്ല ക്വാളിറ്റി കമ്പനിയുടെ ഇൻവെർട്ടറാണ് വാങ്ങേണ്ടത്. അടുത്തതായി ബാറ്ററിയുടെ കാര്യമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ബാറ്ററിയുടെ ലോഡിങ് കപ്പാസിറ്റി എത്രയാണെന്ന് ആദ്യം നോക്കണം. ബാറ്ററി എച്ചിലാണ് കണക്കാക്കുന്നത്. കറണ്ട് പോയി കഴിഞ്ഞാൽ 500 വാട്സിന്‍റെ ഉപകരണങ്ങൾ മൂന്ന് മണിക്കൂറാണ് പ്രവർത്തിപ്പിക്കേണ്ടതെ ങ്കിൽ 500 3 കൊണ്ട് ഗുണിക്കണം.അപ്പോൾ 1500 വാട്സ് എന്ന് കിട്ടും. ഒരു ബാറ്ററിയുടെ പവർ എന്നുപറയുന്നത് 12 വോൾട്ട് ആണ്. അപ്പോൾ 1500 നെ 12 കൊണ്ട് ഹരിക്കണം.125 എച്ച് എന്ന് കിട്ടും. 500 വാട്ട്സ് ഉപകരണം 3 മണിക്കൂർ പ്രവർത്തിപ്പിക്കണം എങ്കിൽ നമുക്ക് വേണ്ടത് 125 ആമ്പിയർ വൈദ്യുതിയാണ്. ഉപഭോഗത്തിന് അനുസരിച്ചുള്ള ബാറ്ററി കപ്പാസിറ്റിയുടെ എച്ചിനേക്കാളും കൂടുതൽ ആണ് വാങ്ങേണ്ടത്.അപ്പോൾ ഇൻവെർട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം തന്നെ അതിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് ഉറപ്പിക്കുക.അതിന്‍റെ വാട്ട് എത്രയാണെന്നും കണക്കാക്കിയിരിക്കണം.

Comment here