News

കടലില്‍ പോയ 6 പേരെ ഈ പോലീസ്സുകാരന്‍ രക്ഷിച്ചത്‌ എങ്ങിനെ എന്നറിഞ്ഞാല്‍ സല്യൂട്ട് ചെയ്തുപോകും

മറ്റുള്ളവരെ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ഒരുപാട് വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി കഴിയേണ്ട അവസ്ഥയില്‍ ചിലര്‍ നമ്മുടെ അടുത്തെത്തും പിന്നെ നടക്കുന്നതെല്ലാം പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ആയിരിക്കും അങ്ങനെയൊരു സംഭാവാമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത്. കടലില്‍ ഒരുപാട് ദൂരം പോയ മത്സ്യ തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ചെയ്തത് എന്താണെന്നു നമ്മള്‍ അറിയുക തന്നെ ചെയ്യണം അദ്ദേഹം ഈ കാര്യം ചെയ്തില്ല എങ്കില്‍ മത്സ്യ തൊഴിലാളികള്‍ ഇന്ന് കരയിലേക്ക് വരില്ലായിരുന്നു. മീന്‍ പിടിക്കാന്‍ അനുമധി ലഭിച്ചതിലും കൂടുതല്‍ ദൂരത്തേക്കു എത്തിപ്പെട്ട മത്സ്യ തൊഴിലാളികള്‍ വയര്‍ ലെസ്സ് ഫോണിലേക്ക് മെസ്സേജ് ചെയ്തു എന്നാല്‍ ഒരുപാട് നേരം മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു വയര്‍ ലെസ്സിലേക്ക് വളരെ തടസ്സത്തോടെ കേട്ട ഈ സന്ദേശം എന്താണെന്ന് കസബ പോലീസ് സ്റ്റേഷനില്‍ ഉള്ളവര്‍ക്ക് മനസ്സിലായില്ല

എന്നാല്‍ ഇടയ്ക്ക് എപ്പോഴോ അതൊരു സഹായ അഭ്യര്‍ഥന സന്ദേശം ആണെന്ന് കോഴിക്കോട് പോലീസ് സ്റ്റേഷനിലെ പവിത്രന്‍ എന്ന പോലീസ്സുകാരന് മനസിലായി എന്നാല്‍ ഇത് റേഡിയോയില്‍ നിന്നും വല്ലപ്പോഴും വരുന്ന ശബ്ദങ്ങള്‍ ആയിരിക്കുമെന്ന് ചിലര്‍ പറഞ്ഞ എന്നാല്‍ വളരെ കുറച്ചു തവണ മാത്രം കേട്ടിരുന്ന ആ സന്ദേശം അങ്ങനെ വിട്ടുകളയാന്‍ ആ പോലീസ്സുകാരന്‍ തയ്യാറായില്ല. ഉടനെ കൂടുതല്‍ മത്സ്യ തൊഴിലാളികളെ അദ്ദേഹം വിവരമറിയിച്ചു കോഴിക്കോട് കടലുണ്ടി തീരത്ത് നിന്നും പതിനാറു നോട്ടിക്കല്‍ മൈല്‍ ദൂരത്തായിരുന്നു ആത് സംഭവിച്ചത് തിരച്ചില്‍ നടത്തിയ മത്സ്യ തൊഴിലാളികള്‍ അവരെ കണ്ടെത്തി ബോട്ടില്‍ വെള്ളം കയറിയ നിലയിലായിരുന്നു. കൂടുതല്‍ മത്സ്യ തൊഴിലാളികളെ വിവരമറിയിച്ച ആ പോലീസ്സുകാരന്‍ തന്നെയാണ് ഹീറോ അദ്ദേഹം അത് ശ്രദ്ധിച്ചില്ല എങ്കില്‍ ഇന്ന് സംഭവിക്കുന്നത്‌ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. മറ്റുള്ളവരെ സഹായിക്കാന്‍ മടിച്ചു നില്‍ക്കുന്ന ഒരു കാലത്ത് ഇത്രയും വളരെ ചെറിയ ഒരു സൂചന കിട്ടിയപ്പോള്‍ തന്നെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം മറ്റൊരാള്‍ നമ്മുടെ സഹായം ചോദിക്കുകയാണ് എന്ന് തിരിച്ചറിയുന്നത്‌ തന്നെയല്ലേ ഏറ്റവും നല്ല കാര്യം.

Comment here