Blog Section

ഇത് ഒരു തവണ ചെയ്‌താല്‍ പാമ്പുകള്‍ വീട്ടുമുറ്റത്ത്‌ എന്നല്ല പറമ്പില്‍ പോലും വരില്ല

മഴക്കാലം കനക്കുകയാണ് വീടിന്‍റെ അടുത്തൊക്കെ കെട്ടിനിക്കുന്ന വെള്ളത്തില്‍ നിന്നും പ്രാണികളും മറ്റു ഇഴ ജന്തുക്കളും നമ്മുടെ വീടുകളില്‍ വരാനുള്ള സാഹചര്യം വളരെ കൂടുതലാണ്. പ്രധാനമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് പാമ്പുകള്‍ നമ്മുടെ പരിസരത്ത് ഉണ്ടോ എന്നാണ് കുട്ടിക്കാടുകളുള്ള പ്രദേശം ആണെങ്കില്‍ പാമ്പുകള്‍ നമ്മുടെ വീടുകളില്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ് പാമ്പിനെ പെടിയില്ലാത്തവര്‍ ആരും തന്നെയില്ല ഒരു സുരക്ഷ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇങ്ങനെയുള്ള ജീവികള്‍ നമ്മുടെ വീട്ടിലും പരിസരത്തും വരാതെ നോക്കണം. പാമ്പുകളെ ഏറ്റവും കൂടുതല്‍ പേടി വീട്ടിലുള്ളവര്‍ക്ക് തന്നെയാണ് ഇത് ഒഴിവാക്കാനും ഇത്തരം ജീവികള്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാനും നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും ഇത് ചെയ്തു കഴിഞ്ഞാല്‍ വീടിന്‍റെ പരിസരത്ത് പാമ്പുകള്‍ കടക്കില്ല. ആദ്യമേ ചെയ്യേണ്ടത് നമ്മുടെ വീടിന്‍റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം വീടിന്‍റെ ചുറ്റുപാടില്‍ ചെറിയ കാടുകള്‍ ഉണ്ടെങ്കില്‍ അത് വെട്ടിക്കളയണം വെള്ളം കേട്ടിനിക്കുന്ന പ്രദേശം മണ്ണിട്ട്‌ മൂടാം ഈ കാര്യങ്ങള്‍ ചെയ്ത ശേഷം പാമ്പും മറ്റു ജീവികളും വരാതിരിക്കാന്‍ നമുക്ക് മറ്റൊരു കാര്യം കൂടി ചെയ്യാം.

വീട്ടിലെ ചില വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത് ഒരു പാത്രത്തില്‍ വെള്ളം എടുത്ത ശേഷം അതിലേക്ക് കായം മിക്സ്‌ ചെയ്യുക കായം എപ്പോഴും കടകളില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടും വെറും പത്ത് രൂപ കൊടുത്താല്‍ കായം റെഡി ഈ വെള്ളത്തില്‍ ഒരു പിടി തുളസി ഇലകൂടി ഇട്ടു വെള്ളം നന്നായി മിക്സ് ചെയ്യുക ശേഷം വീടിനു ചുറ്റും ഈ വെള്ളം ഒഴിക്കുക ഇതിന്‍റെ മണം ഇത്തരം ജീവികള്‍ക്ക് ഒട്ടും ഇഷ്ടമല്ലാത്തത്‌ കാരണം ഇവ ആ പ്രദേശത്ത് വരില്ല. ഇത് മാത്രമല്ല ഇനിയും ഒട്ടനവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും. അപ്പൊള്‍ വീട്ടിലും പരിസരത്തും പറമ്പിലും പാമ്പുകള്‍ വരുന്നുണ്ട് എന്ന് സംശയിക്കുന്നവര്‍ ഇങ്ങനെയൊരു കാര്യം ചെയ്തുനോക്കോ തീര്‍ച്ചയായും ഫലം ചെയ്യും. വീടിന്‍റെ അടുത്ത് പൊത്തുകളും ഉള്ളത് ശ്രദ്ധിക്കണം ഉണ്ടെങ്കില്‍ ഉടനെ അത് മൂടുക ഇതെല്ലാം നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഗൌരവത്തോടെ തന്നെ കാണേണ്ട വിഷയം തന്നെയാണ്.

Comment here