News

തന്‍റെ ആദ്യത്തെ വ്‌ളോഗുമായി നടി അഞ്ജലി അമീർ വീഡിയോ പുറത്തുവിട്ടു

മമ്മുട്ടിയുടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അഞ്ജലി അമീർ മമ്മുക്കയുടെ നായിക ആയതുകൊണ്ട് തന്നെ മലയാളികൾ ഒന്നടങ്കം ഈ താരത്തെ ആ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.മികച്ച പ്രകടനം തന്നെ ചിത്രത്തിൽ കാഴ്ചവെച്ചു എങ്കിലും പുതിയ ചിത്രങ്ങൾ ഒന്നും തന്നെ താരത്തെ തേടിവന്നില്ല എന്നിരുന്നാലും പുതിയ അവസരങ്ങൾ തന്നെ തേടിവരും എന്ന പ്രതീക്ഷിയിലാണ് കോഴിക്കോട്ടുകാരിയായ അഞ്ജലി അമീർ.കഴിഞ്ഞ വർഷം ബിഗ്‌ബോസിൽ താരം പങ്കെടുത്തിരുന്നു എന്നാൽ ചില പ്രശ്നങ്ങളാൽ താരം മത്സരത്തിൽ നിന്നും പിന്മാറി.ട്രാൻസ് ജെൻഡർ സമൂഹത്തിന് വലിയൊരു പാഠം തന്നെയാണ് നടി അഞ്ജലി അമീർ ഒരുപാട് പ്രശ്നങ്ങളെ തരണം ചെയ്താണ് അഞ്ജലി ഇന്ന് ഈ നിലയിൽ എത്തിയത്.

മമ്മുക്കയുടെ ചിത്രത്തിലൂടെ മമ്മൂട്ടി തന്നെയാണ് അഞ്ജലിക്ക് തൻ്റെ ചിത്രത്തിൽ അവസരം നൽകിയത് ഒരു ട്രാൻസ് ജെൻഡർ മലയാള സിനിമനയിലേക്ക് കടന്നുവരുമ്പോൾ വലിയ പ്രതീക്ഷയിൽ തന്നെയാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ തൻ്റെ കഴിവ് മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അഞ്ജലി കളയുന്നില്ല.അഞ്ജലിയുടെ ഏറ്റവും പുതിയ വിശേഷം ഇന്ന് പുറത്തുവിട്ട വ്‌ളോഗ് തന്നെയാണ് ആദ്യമായാണ് അഞ്ജലി അമീർ വ്‌ളോഗ് ചെയ്യുന്നത് വീഡിയോ പുറത്തുവിട്ടത് ഇന്നായിരുന്നു.നിരവധി ആളുകൾ പ്രോത്സാഹനവുമായി രംഗത്ത് വന്നു ഒഴിവ് സമയങ്ങളിൽ തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ മറ്റുള്ളവരെ കൂടി കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് അഞ്ജലി അമീർ വരും ദിവസങ്ങളിൽ തൻ്റെ കൂടുതൽ വിശേഷങ്ങൾ തന്നെ നിങ്ങളിൽ എത്തിക്കുമെന്നാണ് താരം പറയുന്നത്.

എന്നാൽ ചില സാഹചര്യങ്ങളിൽ താരത്തെ മലയാള സിനിമയിൽ നിന്നും മാറ്റിനിർത്തുന്നതായാലും വാർത്തകൾ വരുന്നുണ്ട് അവസരങ്ങൾ വരുമ്പോൾ അത് ചിലർ മനപ്പൂർവം ഇല്ലാതാക്കുന്നു താനൊരു ട്രാൻസ് ജെൻഡർ ആയതിനാലാണ് ഈ അവസ്ഥ വരുന്നത് എന്നാണ് പറയപ്പെടുന്നത്.എന്നിരുന്നാലും മലയാള സിനിമ ഇഷ്ട്ടപ്പെടുന്ന ആരാധകർ അഞ്ജലി അമീർ എന്ന കഴിവുള്ള താരത്തിന് വെള്ളിത്തിരയിൽ അവസരം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.എന്തായാലും അങ്ങനെയൊരു നല്ല വാർത്ത കേൾക്കാൻ വേണ്ടി നമുക്ക് കാത്തിരിക്കാം അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ അറിയാം.