News

പാതിരാത്രിയില്‍ ഇങ്ങനെ കിട്ടുന്ന വണ്ടിയില്‍ കയറി ഇവിടെ വന്നിറങ്ങിയിട്ടുണ്ട് ഞങ്ങള്‍

മലയാളികളെ അങ്ങനെ പറഞ്ഞു പരിചയപ്പെടുത്തേണ്ട കലകാരന്മാരല്ല ഹരീഷ് കണാരനും നിര്‍മ്മല്‍ പലാഴിയും ഒരുപാട് കഷ്ട്ടപ്പെട്ടു മലയാള സിനിമയുടെ പടി കയറിവന്ന യുവ താരങ്ങളാണ് കോഴിക്കോട്ടുകാരായ ഇരുവരും. സ്റ്റേജ് ഷോകളില്‍ നിന്നും മലയാള സിനിമ രംഗത്തേക്ക് കടന്നുവരാന്‍ ഇരുവരും ചെയ്ത ത്യാഗങ്ങള്‍ ചെറുതൊന്നുമല്ല ഇരുവരുടേയും അധ്വാനം കൊണ്ട് രണ്ടുപേരും മലയാള സിനിമയില്‍ എത്തി എന്നു മാത്രമല്ല മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത വലിയ താരങ്ങളായി മാറി ഇന്ന് നിരവധി സിനിമകളില്‍ മലയാക്കരയെ ചിരിപ്പിക്കാന്‍ ഇരുവരുമുണ്ട്. ഹരീഷ് കണാരന എന്ന കലാകാരന്‍ മിമിക്ക്രി രംഗത്ത് ശ്രിഷ്ടിച്ച ചിരി ചെറുതൊന്നുമല്ല ഒരൊറ്റ ഷോകൊണ്ട് കേരളത്തിലെ ഭൂരിഭാഗം ആളുകളും തിരിച്ചറിയാന്‍ തുടങ്ങിയ നടനാണ്‌ ഹരീഷ് കണാരന്‍ അന്ന് അദ്ദേഹം ഒരു സ്റ്റേജ് കോമഡി താരം മാത്രമായിരുന്നു ഇന്ന് മലയാള സിനിമയില്‍ കോമഡി ചെയ്യുന്ന നടന്മാരില്‍ മുന്‍നിരയില്‍ തന്നെ വരുന്ന ഒരു താരമായി. ഇപ്പോള്‍ ഇവരെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ ഇങ്ങനെയാണ്.ഇങ്ങനെ ഒരുപാട് പാതിരകളിൽ വയനാട്ടിൽ നിന്നും കണ്ണൂരിൽ നിന്നും കാസർകോഡ് നിന്നുമൊക്കെ കിട്ടുന്ന വണ്ടിയിൽ കയറി അത് പാൽ വണ്ടിയിലോ പത്ര വണ്ടിയിലോ ലോറികളിലോ വന്ന് കോഴിക്കോട് ഇറങ്ങുമായിരുന്നു.

എന്നിട്ട് നേരെ വിടും പാളയത്തിലേക്ക് അവിടെ ഇലയിൽ പൊതിഞ്ഞ ഉപ്പുമാവും ബീഫും കിട്ടുന്ന ഒരു ഹോട്ടൽ ഉണ്ട് അവിടെപ്പോയി അതും കഴിച്ചിട്ട് നേരെ വീട്ടിലേക്ക്.ഇന്നലെ ഒരു വർക്കിന്റെ ഷൂട്ട് നടക്കുമ്പോൾ ആൾ ഒഴിഞ്ഞ കോഴിക്കോട് ഡൗണ് കണ്ടപ്പോൾ ആരും കണ്ടാൽ തിരിച്ചറിയാതെ എത്രയോ കാലം നട്ടപാതിരക്കു ഇതിലെയൊക്കെ അലഞ്ഞ് നടന്നിട്ടുണ്ട് എന്നെങ്കിലും ഞങ്ങളെയും തിരിച്ചറിയുന്ന ഒരു കാലത്തിനു വേണ്ടി. ഈ പോസ്റ്റ്‌ മലയാളികള്‍ക്കിടയില്‍ വലിയ വാര്‍ത്തയായി ഇവരുടെ പഴയകാലം വളരെ ചുരുക്കത്തില്‍ വിവരിക്കുന്നത് ആയിരുന്നു ആ എഴുത്തുകള്‍ ഒരുപാട് കാലം അവര്‍ ചെയ്ത കാര്യങ്ങള്‍ കുറച്ചു വാക്കുകള്‍ കൊണ്ട് അദ്ദേഹം പൂര്‍ണ്ണമാക്കി എങ്കിലും അവര്‍ വന്ന വഴിയും സിനിമയില്‍ വരാന്‍ എന്തൊക്കെ ചെയ്തു എന്നും എന്തൊക്കെ സഹിച്ചു എന്നും ഒരിക്കലും വാക്കുകള്‍ കൊണ്ട് പൂര്‍ണ്ണമാക്കാന്‍ കഴിയില്ല ഇത് തന്നെയാണ് അവരുടെ ആരാധകരും പറയുന്നത്. ഇനി ഇവരുടെ അടുത്ത സിനിമ കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ് രണ്ടുപേരുടേയും ആരാധകര്‍.

Comment here