ലോക്ക് ഡൌണ്‍ കാരണം തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയാത്ത വിഷമത്തിലാണ് എല്ലാവരും തിയേറ്ററുകള്‍ അടച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞു പുതിയ സിനിമകള്‍ ഒന്നും തന്നെ റിലീസ് ചെയ്യുന്നില്ല ചില ഷൂട്ട് കഴിഞ്ഞ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു എന്നത് ഒഴിച്ചാല്‍ സിനിമ മേഖല ഒന്നടങ്കം പ്രതിസന്ധിയിലാണ്. എന്നാല്‍ മലയാള സിനിമയില്‍ തന്നെ വ്യത്യസ്ഥ നടന് എന്നറിയപെടുന്ന ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സീയൂ സൂണ്‍ എന്ന ചിത്രം അടുത്ത മാസം ആദ്യം പ്രക്ഷര്‍ക്ക് മുന്നില്‍ എത്തുകയാണ് ഐഫോണില്‍ ചിത്രീകരിച്ച ഈ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല കാരണം ഫഹദ് ഫാസില്‍ എന്ന നായകന് വളരെ വ്യത്യസ്തമായ സിനിമകള്‍ മാത്രമേ തിരഞ്ഞെടുക്കൂ തനിക്കു നൂറ് ശതമാനം ഇഷ്ട്ടപ്പെടുന്ന കഥകള്‍ മാത്രമേ അദ്ധേഹം ചെയ്യൂ അതുകൊണ്ട് തന്നെ ഫഹദ് ഫാസില്‍ അഭിനയിച്ച എല്ലാ സിനിമകളും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കൂടാതെ കപ്പേള എന്ന സിനിമയില്‍ കിടിലന്‍ കഥാപാത്രം കൈകാര്യം ചെയ്ത റോഷന് കൂടി എത്തുന്നതോടെ ഈ സിനിമയുടെ ഗുനമേണം വര്‍ദ്ധിക്കുന്നു.
കഴിഞ്ഞ ദിവസം ട്രൈലെര്‍ റിലീസ് ചെയ്ത ഇതിന്റെ റിലീസ് അടുത്ത മാസം ഒന്നിനാണ് ട്രൈലെര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നത് ഈ ട്രൈലെര്‍ ഒന്നില്‍ കൂടുതല്‍ തവണ കാണാത്ത ആരും തന്നെ ഉണ്ടാവില്ല എന്നതാണ് അടുത്ത മാസം ഈ സിനിമ എല്ലാവര്ക്കും അവരുടെ വീട്ടില്‍ ഇരുന്നു തന്നെ കാണാന്‍ കഴിയും ഇതിന്റെ പകുതിയോളം ചിത്രീകരണം ഐഫോണില്‍ ആയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ഫഹദ് ഫാസില്‍ ചിത്രത്തിന്. എന്തായാലും ചിത്രം റിലീസ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ഈ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് കാരണം ഫഹദ് ഫാസില്‍ ഇതില്‍ പ്രധാന കഥാപാത്രം ചെയ്യുന്നു എന്നത് തന്നെയാണ്. ഇതിനു മുന്‍പ് മലയാള സിനിമയും ഇത്രയും വലിയ പ്രതിസന്ധി നേരിട്ടിട്ടില്ല ഇനിവരുന്ന എല്ലാ ചിത്രങ്ങളും തിയേറ്ററില്‍ അല്ലാതെ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട് എന്തായാലും പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിച്ചാല്‍ മതിയെന്ന നിലപാടിലാണ്. ഇനി നമുക്ക് വീട്ടിലിരുന്നു സിനിമകള്‍ കാണാം.
Comment here